
അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. നടി എന്നതിനപ്പുറം ഗായികയും കൂടെ ആണ് താരം. ആദ്യ സിനിമയിൽ തന്നെ നായികാ പദവി അലങ്കരിക്കാൻ സാധിച്ച മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിമാരിൽ ഒരാളാണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം കാഴ്ച വെക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.



യൂ റ്റൂ ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം തന്നെ ഗംഭീരം ആയിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച വലിയ വിജയകരമായ പ്രേമം എന്ന സിനിമയിൽ താരം ചെയ്ത വേഷം ഒരുപാട് മികച്ച പ്രതികരണങ്ങൾ നേടിയതാണ്.



2015 ലാണ് പ്രേമം പുറത്തിറങ്ങിയത്. തൊട്ടടുത്ത വർഷം 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രവും ഒരുപാട് ജനപ്രീതി നേടിയിരുന്നു. അതേ വർഷം തന്നെ തമിഴിൽ പുറത്തിറങ്ങിയ കാതലും കടന്നു പോകും എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച അഭിനയം കൊണ്ട് ഭാഷക്കപ്പുറം താരത്തിന് ആരാധകർ ഉണ്ടായി.



പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിലും താരം പങ്കെടുത്തിരുന്നു. ചലച്ചിത്ര അഭിനയ രംഗത്ത് മികവു കാണിക്കുന്നതു പോലെതന്നെ ഗാനാലാപന രംഗത്തും താരം മികച്ചു നിൽക്കുന്നു.കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ പരിശീലനം നേടിയതും താരത്തിന്റെ വലിയ നേട്ടങ്ങളാണ്. ചെറുപ്പം മുതൽ തന്നെ സംഗീതത്തോട് താരത്തിന് ഇഷ്ടമായിരുന്നു .



“കുട്ടിക്കാലം മുതൽക്കു തന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല. എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു. ” എന്നാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. വളരെ മികച്ച പ്രകടനമാണ് താരം രണ്ട് മേഖലയിലും കാഴ്ചവെച്ചത് എന്നാണ് അഭിപ്രായം.



ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായ കാണുന്നു എന്നതിനപ്പുറം ക്യൂട്ട് ആണ് എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഫോട്ടോ ഏറ്റെടുത്തത്.







