ആ സമയത്ത് അദ്ദേഹത്തിന്റെ ഫോട്ടോകളിലേക്ക് ഞാൻ കണ്ണെടുക്കാതെ നോക്കി നിൽക്കുമായിരുന്നു… ബാല്യകാല പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു ആലിയഭട്ട്….

in Special Report

അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. 2012 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന അഭിനയത്രി എന്നതിനപ്പുറത്തേക്ക് ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മോഡലിംഗ് രംഗം കീഴടക്കിയ പ്രശസ്ത മോഡൽ കൂടിയാണ് താരം.

മേഖലകൾ ഏതാണെങ്കിലും താരം കിടിലൻ പെർഫോമൻസ് ആൻ കാഴ്ചവെക്കുന്നത് സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് സാരം പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രി ആയത്.  ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് അസാധ്യമായ ഫോളോവേഴ്സും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 53 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്.  സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്  വന്നതാണെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയത്. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്.

മറ്റൊരു പ്രസിദ്ധ സിനിമ താരം കൂടിയായ റൺബീർ കപൂറുമൊത്തു 2018 മുതൽ താരം ജീവിതം മുന്നോട്ടു നയിക്കുകയാണ്. ഇപ്പോൾ താരം റൺബീറിനെ ക്കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലാവുകയും ചെയ്തിരിക്കുകയാണ്. ബാല്യകാല ക്രഷിനെ വിവാഹം കഴിക്കുന്നവർ ഭാഗ്യവാന്മാർ ആണെന്നാണ് താരം പറയുന്നത്.

എനിക്ക് 11 വയസ്സുള്ളപ്പോൾ ആണ് ഞാൻ രൺബീറിനെ ആദ്യമായി കാണുന്നത് എന്നും അപ്പോൾ എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം ഉണ്ടായിരുന്നു എന്നും താരം പറയുന്നു. ആ സമയങ്ങളിൽ എല്ലാം അദേഹത്തിന്റെ ഫോട്ടോകളിലേക്ക് ഉറ്റു നോക്കുന്നത് എന്റെ പതിവായിരുന്നു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Alia
Alia
Alia
Alia
Alia

Leave a Reply

Your email address will not be published.

*