തിങ്കളാഴ്ച നിശ്ചയത്തിലെ സുജയുടെ കിടിലൻ ക്യൂട്ട് 😍🥰ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

in Special Report

ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമകളിലൊന്നാണ് തിങ്കളാഴ്ച നിശ്ചയം. ഈയടുത്തകാലത്ത് മലയാള സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല റിയലിസ്റ്റിക് സിനിമ എന്ന പേരിൽ അറിയപ്പെടുന്ന സിനിമ കൂടിയാണ് തിങ്കളാഴ്ച നിശ്ചയം. മലയാള സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി ഈ സിനിമയെ സ്വീകരിച്ചു എന്ന് പറഞ്ഞാൽ തെറ്റാകില്ല.

സെന്ന ഹെഗ്‌ഡെ എന്ന സംവിധായകൻ ഒരുപാട് പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മികച്ച രീതിയിൽ പുറത്തിറക്കിയ സൂപ്പർഹിറ്റ് സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. തികച്ചും കാസർഗോഡ് സ്ലാങ് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും ഈ സിനിമയ്ക്ക് സാധിച്ചു.

ഈ സിനിമയിലെ ഏറ്റവും വലിയ വിജയം കാസ്റ്റിംഗ് തന്നെയായിരുന്നു. വന്നവരും പോയവരും എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. എല്ലാവരും ഒന്നിനൊന്നു മികച്ച് നിന്നു എന്ന് വേണം പറയാൻ. വിജയൻ എന്നയാളുടെ രണ്ടാമത്തെ മകളായ സുജയുടെ എൻഗേജ്മെന്റ് ആണ് പ്രധാന കഥാതന്തു. ആ ദിവസത്തിൽ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറഞ്ഞുവരുന്നത്.

ഇതിൽ സുജ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കലാകാരിയാണ് അനഘ നാരായണൻ. താരത്തിന്റെ പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് വേണം പറയാൻ. തന്നിൽ ഏൽപ്പിച്ച ദൗത്യം കൃത്യമായി നിർവഹിക്കാൻ അനഘ നാരായണൻ എന്ന കലാകാരിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

നർമ്മം കലർന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ അഭിനയിക്കുന്നതിന്റെ യാതൊരു പരിഭവവും താരത്തിന് ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ച താരത്തിന്റെ ആദ്യസിനിമ വളരെ മികച്ച രീതിയിൽ തന്നെ പുറത്തുവരികയും ചെയ്തു. ക്ലൈമാക്സ് രംഗത്തിൽ താരത്തിന്റെ കത്ത് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു. “മൂവന്തി താഴ്​വരയിൽ വെന്തുരുകുന്ന വെൺസൂര്യനെ പോലെയായാരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്”…” എന്നായിരുന്നു കത്തിന്റെ തുടക്കം.

താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. സിനിമയുടെ വിജയത്തിനു ശേഷം താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Anagha
Anagha
Anagha

Leave a Reply

Your email address will not be published.

*