സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം അനന്യ… 🔥😍 ഫോട്ടോകൾ പൊളി….

in Special Report

ചലച്ചിത്ര രംഗത്ത് ബാല താരമായി അരങ്ങേറിയ നടി ആണ് അനന്യ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ബാല താരമായി അഭിനയ മേഖയിൽ തുടക്കം കുറിക്കുകയും പിന്നീട് മികച്ച അഭിനയം കാഴ്ച വെക്കുകയും നായികാ പദവിയിലേക്ക് ഉയരുകയും ചെയ്തു.

പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് താരം ബാല താരമായി എത്തിയത്. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി ആദ്യം അഭിനയിച്ചത്. തുടക്കം മുതൽ സിനിമയിൽ സജീവമായിരുന്നത്ര കാലവും മികച്ച അഭിപ്രായം താരത്തിന് ലഭിച്ചിട്ടുണ്ട്.

നാടോടികൾ, രഹസ്യപ്പോലീസ്, സീതാ രാം, ശിക്കാർ, ഫിഡിൽ, ഒരു സ്മോൾ ഫാമിലി, കാണ്ഡഹാർ, ഇതു നമ്മുടെ കഥ, ചീടൻ, അമയ്‌കുട്, സീനിയേഴ്സ്, തോംസൺ വില്ല, അച്ചൻ ബാലൻ മകൻ ഭീമൻ, എങ്കേയും എപ്പോതും, ഡൊക്ടർ ലൗ, ഇരവും പകലും എന്നീ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

എല്ലാ ഭാഷകളിലും താരത്തിന് ധാരാളം ആരാധകരുണ്ട്. ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതാകുന്നതു കൊണ്ടുതന്നെ പ്രേക്ഷകർ താരത്തിന്റെ സിനിമകൾ കാത്തിരിക്കാറുണ്ട്. ആയില്യ എന്നായിരുന്നു അന്ന് താരത്തിൻ്റെ പേര്. സിനിമയിൽ വന്നതിന് ശേഷമാണ് താരം അനന്യ എന്ന പേര് സ്വീകരിച്ചത്.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് താരം. വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. തന്നെക്കാൾ ഒരുപാട് പ്രായ വ്യത്യാസം ഉള്ള ഒരു രണ്ടാം വിവാഹക്കാരനെ വിവാഹം ചെയ്തു എന്നും അയാൾ താരത്തെ വഞ്ചിക്കുകയായിരുന്നു എന്നെല്ലമാണ് അന്ന് വാർത്തകളിൽ പ്രചരിച്ചത്.

സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്കു വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് ആരാധക അഭിപ്രായം.

Ananya
Ananya
Ananya
Ananya

Leave a Reply

Your email address will not be published.

*