തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ടു.. അവസാനം ചെയ്തത് ഇങ്ങനെ: വണ്ണം കുറച്ച് അമ്പരപ്പിക്കുന്ന ലുക്കിൽ ശാലു കുര്യൻ….🔥😍

in Special Report

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശാലു കുര്യൻ. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ താരത്തിന് അഭിനയ മികവിന് സാധിച്ചിട്ടുണ്ട് അതുതന്നെയാണ് താരത്തിന്റെ സീരിയലുകളും സിനിമകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും വൈറൽ ലിസ്റ്റിൽ ഉൾപ്പെടുന്നതും.

ഓരോ വേഷത്തെയും അതിന്റെ തനത് ഭാവങ്ങൾ കൊടുത്തുകൊണ്ട് തന്നെ താരം വളരെ ആത്മാർത്ഥമായി അഭിനയിക്കുന്നു. അതുകൊണ്ടു തന്നെയാണ് താരത്തിന് ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും ഏത് കഥാപാത്രങ്ങൾ താരം ചെയ്താലും നിറഞ്ഞ കൈയ്യടി തന്നെയാണ് താരത്തിന് ഇതുവരെയും ലഭിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ആയിരുന്നു ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതിനേക്കാൾ അപ്പുറം തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ എത്തിയതോടെ താരത്തിന് കൂടുതൽ ആരാധകരുണ്ടായി. എന്റെ മാതാവ് എന്ന സീരിയലിലൂടെ നടിയെ തേടി സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു.

ചില സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. പ്രകൃതിയ തടി കൂടിയ താരത്തിന് ഒരുപാട് ബോഡി ഷെയ്മിങ് സിനിമ മേഖലയിൽ നിന്നും അല്ലാതെയും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ തടികുറച്ച് പുതിയ മേക്ക് ഓവർ ആണ് താരം നടത്തിയിരിക്കുന്നത് നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും താരത്തിന് ലഭിക്കുന്നുണ്ട്.

എന്നാൽ ബോഡി ഷെയ്മിങ് കൊണ്ട് മാത്രമല്ല തടി കുറച്ചത് എന്നാണ് താരം പറയുന്നത് ആരോഗ്യ സ്ഥിതിക്ക് മുൻഗണന കൊടുത്ത് അതുകൊണ്ടു തന്നെ കൃത്യമായ ഡയറ്റും വ്യായാമവും ഫോളോ ചെയ്ത് താരം തടി കുറക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കുന്നു. ഭയങ്കര മുട്ടു വേദനയും നടുവേദനയും ഒക്കെ ഉണ്ടായിരുന്നു. അതിനേക്കാൾ അപ്പുറം ആത്മവിശ്വാസ കുറവാണ് വല്ലാതെ അലട്ടിയിരുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്.

തടി കുറയ്ക്കാൻ പല വഴിയും നോക്കി പരാജയപ്പെട്ട താരം അവസാനം നടത്തിയ ശ്രമം വിജയം കാണുക ആയിരുന്നു. തടിയും തടി കുറക്കാനുള്ള ആഗ്രഹവും പണ്ടുമുതലേ ഉണ്ട് എന്നാണ് താരം പറയുന്നത്. തടി കുറക്കാൻ ഒരുപാട് മാർഗ്ഗങ്ങൾ നോക്കിയെങ്കിലും പരാജയപ്പെട്ടപ്പോൾ പിന്നെ എന്തായാലും വേണ്ടില്ല എന്നൊരു അവസ്ഥയിലേക്ക് എത്തി എന്നും പ്രസവം കഴിഞ്ഞതോടെ തടി കൂടിയത് ആരോഗ്യത്തിന് വെല്ലുവിളിയായി എന്നും ആണ് താരം പറയുന്നത്.

മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്ന പേടിയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടരാൻ താരത്തെ പ്രേരിപ്പിച്ചത് എന്നും പ്രസവ ശേഷം ജോ ഫിറ്റ്നസ്സ് ന്യൂട്രീഷൻ ആന്റ് വെൽനസ്സിൽ ചേർന്നു. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി എന്നും താരം പറയുന്നു. കുഞ്ഞിന്റെ ആരോഗ്യം കൂടെ കണക്കിലെടുത്ത് കൊണ്ടുള്ള ഡയറ്റാണ് താരം ഫോളോ ചെയ്തത്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി എന്നും താരം പറഞ്ഞു.

ShaluKurian
ShaluKurian
ShaluKurian
ShaluKurian
ShaluKurian

Leave a Reply

Your email address will not be published.

*