ബ്ലർ ഫോട്ടോകൾ ഒരുപാട് സീക്രെട്ടുകൾ പറയും.. ബ്ലർ ഫോട്ടോ പങ്ക് വെച്ച് അന്ന രാജൻ….🥰

in Special Report

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് അന്ന രാജൻ. അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ നഴ്സ് ആയി താരം ജോലി ചെയ്തിരുന്നു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ ശ്രദ്ധയിൽ താരം പെട്ടതു കൊണ്ടാണ് പിന്നീട് തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം താരത്തിന് നൽകുന്നതും

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ അടുത്ത് റിലീസ് ആയ ചുരുളി എന്ന സിനിമയിലൂടെ കേരളക്കരയിൽ ചർച്ച ചെയ്യപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്തായാലും ഇദ്ദേഹം സിനിമാ ലോകത്തിന് നൽകിയ വലിയ ഒരു സമ്മാനം തന്നെയാണ് താരം.

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഇതിലെ ലിച്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഹൃസ്വ ചിത്രങ്ങളിലും താരം അഭിനയിച്ച തെളിയിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് അഭിനയ വൈഭവത്തിന് ഏറെസമയം എടുക്കേണ്ടി വന്നിട്ടില്ല. അനായാസം ഏത് വേഷത്തിലും വേണമെങ്കിലും താരം അഭിനയിക്കുകയും ചെയ്യും.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബ്ലർ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ച് ബ്ലർ ഫോട്ടോകൾ ഒരുപാട് സീക്രട്ട്കൾ പുറത്തു കൊണ്ടു വരുമെന്ന് താരം ക്യാപ്ഷൻ നൽകുകയും ചെയ്തിരിക്കുന്നു. ഏതായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Anna
Anna
Anna
Anna
Anna

Leave a Reply

Your email address will not be published.

*