കിളവന്മാര്‍ക്ക് നായികയാകാന്‍ ചെറുപ്പക്കാരികള്‍, തുറന്നടിച്ച് ലാറ ദത്ത…

in Special Report

സിനിമാ മേഖലയിൽ സജീവമായി നില നിൽക്കുന്നവർ  ആ മേഖലയിലെ തന്നെ പ്രശ്നങ്ങൾ തുറന്നു പറയുകയും ചൂണ്ടി കാണിക്കുകയും ചെയ്യുന്നത് സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചുകളും സിനിമാ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന ത്യാഗങ്ങളും എല്ലാം ഇത്തരത്തിൽ വാർത്തയായിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഹിന്ദി സിനിമ മേഖലയിൽ സംഭവിക്കുന്ന ഒരു കാര്യമാണ് മുൻനിര നായിക ലാറ ദത്ത സംസാരിക്കുന്നത്. അഭിനയ മികവു കൊണ്ടും തനത് ഭാവ പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ലാറാ ദത്ത. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ പ്രചാരത്തിലായത്. അത്രത്തോളം പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.

സൗന്ദര്യ മത്സരത്തില്‍ വിജയി ആയാണ് ലാറ ദത്ത അഭിനയ ലോകത്തേക്ക് എത്തുന്നത്. ടെന്നിസ് താരം മഹേഷ് ഭൂപതിയെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത ലാറ ഇപ്പോള്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവ് ആരാധകർ വലിയ ആരവത്തിലാണ് ഏറ്റെടുത്തത്. വിവാഹത്തിന് മുമ്പ് താരം മികച്ച വേഷങ്ങൾ ആരാധകർക്ക് നൽകിയത് പോലെ തിരിച്ചു വരവിലും അനേകം നിർദേശങ്ങൾ നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോൾ ഹിന്ദി സിനിമാ ലോകത്ത് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് ലാറ ദത്ത മനസ് തുറന്നു സംസാരിക്കുകയാണ്. സിനിമയിലെ നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന അക്ഷയ് കുമാറിന്റെ സൂര്യവംശി എന്ന ചിത്രത്തില്‍ ടിപ് ടിപ് ബര്‍സാ പാനി എന്ന ഗാനത്തിന്റെ റീമേക്കില്‍ കത്രീന എത്തിയത് വലിയ ചര്‍ച്ച ആയി മാറിയിരുന്നു.

അമ്പതിനോടടുത്ത് അടുത്ത് പ്രായമുള്ള നായകന്മാര്‍ കാമുകന്മാരായി അഭിനയിക്കുമ്പോള്‍ പോലും മുപ്പതിലേക്ക് എത്തുന്നതോടെ നായികമാര്‍ക്ക് അവസരം കുറയുന്നു എന്നാണ് വിമര്‍ശനം. ഹിന്ദിയിലെ പല സൂപ്പര്‍ താരങ്ങളും ഇത്തരത്തില്‍ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ലാറ ദത്ത ഇപ്പോള്‍ സംസാരിക്കുന്നത്.

മുതിര്‍ന്ന നായകന്മാരുടെ നായികമാരായി പലപ്പോഴും ചെറുപ്പക്കാരായ നായികമാര്‍ വരുന്ന ട്രെന്റ് ഇപ്പൊഴും നില നില്‍ക്കുന്നുണ്ട്. ഇതിനെതിരെയാണ് കടുത്ത ഭാഷയിൽ താരം സംസാരിക്കുന്നത്. ഇനിയെങ്കിലും എല്ലാം തിരുത്തുമെന്ന് പ്രത്യാശിക്കാം. ഇതൊക്കെ പതിയെ മാറുന്നുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്.

മുപ്പതിലേക്ക് എത്തിക്കഴിയുമ്പോള്‍ നായികമാര്‍ കുടുംബിനികളാണെന്നും സെക്സി അല്ലെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോള്‍ മാറുകയാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഇപ്പോള്‍ സ്ത്രീകള്‍ ആണ് കഥ എഴുതുന്നത്. അതുകൊണ്ട് തന്നെ നിരവധി ലെയറുകളുള്ള കഥാപാതങ്ങള്‍ ഇന്ത്യന്‍ സിനിമകളില്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ പതിവ് രീതിയെ മാറ്റാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത് എന്നുമൊക്കെയാണ് താരം പറയുന്നത്.

Lara
Lara

Leave a Reply

Your email address will not be published.

*