എന്റെ മുത്തശ്ശി കോട്ടയംകാരിയാണ്..! മിന്നൽ മുരളിക്കായി താനും കാത്തിരിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര; വീഡിയോ….

in Special Report

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ആരവമായി കൊണ്ടാടുന്ന സിനിമാ വിശേഷം ആണ് മിന്നൽ മുരളി എന്ന സിനിമയുടേത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ സിനിമയാണ് മിന്നൽ മുരളി. പ്രേക്ഷകർ വലിയ ആകാംക്ഷയോടും ആവേശത്തോടുമാണ് ഈ സിനിമ കാത്തിരിക്കുന്നത്.

മിന്നൽ മുരളിയുടെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം ഭേതിച്ചിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ സിനിമയുടെ ആദ്യ ട്രയിലർ കണ്ടത് എന്നതും പറയപ്പെടേണ്ടതാണ്.

കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത് എന്നതും പ്രേക്ഷകർക്ക് ഹരമാണ്.

ഡിസംബർ 16ന് ചിത്രത്തിന്റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തും എന്നും നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും എന്നുമാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർക്ക് ഇത്രത്തോളം ആവേശം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത് എന്നും സിനിമാ പ്രേമികൾക്കിടയിൽ വലിയ വാർത്തയായിരുന്നു. ഇതുവരെയും ചിത്രത്തെക്കുറിച്ചുള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു ഇപ്പോൾ സിനിമയെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിനായി താനും ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരിക്കുന്നത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ട് നടത്തിയ അഭിമുഖത്തിലാണ് പ്രിയങ്ക ഈ കാര്യം വ്യക്തമാക്കിയത്. ജിയോ മാമിയുടെ ചെയർ പേഴ്‌സണാണ് പ്രിയങ്ക ചോപ്ര. അഭിമുഖത്തിലെ വീഡിയോ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. വീഡിയോ കാണാം

Priyanka
Priyanka
Priyanka
Priyanka
Priyanka

Leave a Reply

Your email address will not be published.

*