കട്ട് പറഞ്ഞിട്ടും ചുംബനം നിർത്താൻ കൂട്ടാക്കിയില്ല… അനുഭവം തുറന്ന് പറഞ്ഞ് താരം…

in Special Report

സിനിമ മേഖലയിലെ തുറന്നു പറച്ചിലുകൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം സൃഷ്ടിക്കാൻ സാധിക്കാറുണ്ട്. നായകി നായകന്മാരെ കുറിച്ച് പരസ്പരം പറയുന്നത് ആണെങ്കിലും അണിയറ പ്രവർത്തകർ അഭിനേതാക്കളെ കുറിച്ച് പറഞ്ഞതാണെങ്കിലും ഇത്തരത്തിൽ വളരെ പെട്ടെന്ന് വാർത്തയാകാറുണ്ട്.

സ്വയം സംഭവിച്ചു പോയ അബദ്ധങ്ങൾ തുറന്നു പറഞ്ഞ അഭിനേതാക്കളും ഉണ്ട്. ഇപ്പോൾ സിനിമയിൽ മുൻനിര നായിക നായകൻമാർ തന്റെ കരിയറിലെ ആദ്യ കാലങ്ങളിൽ അത് അനുഭവിച്ച വേദനകളും പ്രതിബന്ധങ്ങളും തുറന്നുപറഞ്ഞ് വൈറലായ സംഭവങ്ങളും ചെറുതല്ല. എന്നാൽ ഇപ്പോൾ ഒരു സിനിമ ഗാനത്തിന് ചുംബനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച വിഷയം തുറന്നു പറഞ്ഞിരിക്കുകയാണ്.

വിജയകരമായ അസർ എന്ന ചിത്രത്തിലൂടെ ഉള്ള ഒരു ചുംബന രംഗത്തെ കുറിച്ചാണ് നായികയും നായകനും തുറന്നുപറയുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവും ആയ മുഹമ്മദ് അസറുദ്ദീൻ ജീവചരിത്രം പറഞ്ഞ കഥയായിരുന്നു അസർ എന്ന സിനിമ. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് ഇമ്രാൻ ഹാഷ്മി ആണ്. നായികയായി ഫക്രി നർഗീസും.

ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകളിലെ നല്ല കഥാപാത്രങ്ങൾ ചെയ്ത വലിയ ആരാധക വൃന്ദത്തെ നേടിയ അഭിനേതാവാണ് ഇമ്രാൻ ഹാഷ്മി. ഫൂട്ടുപാത്ത് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറിയത് എങ്കിലും 2004 പുറത്തുവന്ന വിജയകരമായ മർഡർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞതും സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായ താരമാവാൻ സാധിച്ചതും.

ബോളിവുഡ് സിനിമകളിലെ ഒട്ടുമിക്ക ചുംബന രംഗങ്ങളിലും ഇമ്രാൻ ഹാഷ്മി ഉണ്ട് എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. താരം അഭിനയിക്കുന്ന സിനിമകളിൽ ചില നായികമാർ അഭിനയിക്കാൻ കൂട്ടാക്കാതിരുന്നതിന്റെ കാരണവും ഈ ചുംബന രംഗങ്ങൾ ആണ്. അതുകൊണ്ടുതന്നെ താരത്തിന് സീരിയൽ കിസർ എന്ന പേര് തന്നെ വന്നു.

അസർ എന്ന ചിത്രത്തിൽ അഞ്ച് ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എന്നും 5 ചുംബന രംഗങ്ങൾ ഉണ്ട് എന്ന് കരാറിൽ ഒപ്പിട്ടതിനു ശേഷമാണ് ഞാൻ അറിഞ്ഞത് എന്നും അതിന് പ്രത്യേകം പ്രതിഫലം വാങ്ങിയാലോ എന്ന് ചിന്തിച്ചിരുന്നു എന്നുമൊക്കെയാണ് ഫക്രി നർഗീസ് പറയുന്നത്. എന്നാൽ അതിനേക്കാൾ അപ്പുറത്ത് ഒരു രസകരമായ സംഭവവും താരം തുറന്നു പറയുകയുണ്ടായി.

5 ചുംബനരംഗങ്ങളിൽ നീണ്ട ഒന്നിൽ കട്ട് പറഞ്ഞതിന് ശേഷവും എനിക്ക് ഇമ്രാൻ ചുണ്ടുകളിൽ നിന്ന് ചുണ്ട് എടുക്കാൻ കഴിഞ്ഞില്ല എന്നും ഞാൻ ചുണ്ട് എടുക്കാത്തത് കൊണ്ട് ഇമ്രാൻ നെർവസ് ആയി എന്നും കൂടെ നിൽക്കുന്നവരെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി എന്നും താരം പറഞ്ഞു. വളരെ പെട്ടെന്നാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

Nargis
Nargis
Nargis
Nargis

Leave a Reply

Your email address will not be published.

*