
ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന നടിമാരിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. 2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ.



മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്. മികച്ച അഭിനയം ആദ്യ സിനിമ മുതൽ തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട്. ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു.



നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് താരം ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കി. സൗന്ദര്യത്തിന് കാര്യത്തിലും താരം ഒട്ടും പിറകോട്ടല്ല. താരത്തിന് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.



അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരം എപ്പോഴും സ്റ്റാർ ആണ്.



ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നു കണ്ടമ്പററി ഡാൻസു പഠിക്കുകയും ചെയ്തിട്ടുണ്ട്. നിത്യജീവിതത്തിലെ ഭാഗം ആയി കൊണ്ടു നടക്കുന്നതു കൊണ്ടുതന്നെയാണ് താരത്തിന്റെ ബോഡി ഇത്രത്തോളം ഫിറ്റായത് എന്നാണ് ആരാധകർ അഭിപ്രായം.



അഭിനയ മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. വേഷം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവമാണ്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത് ഷോർട്ട് ഡ്രസ്സിൽ സ്റ്റൈലിഷ് ആയ ഫോട്ടോകളാണ്. കൊച്ചി പേപ്പർ ഹൗസിൽ നിന്നുള്ള ഫോട്ടോസ് ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.






