അന്ന് നായകൻ അങ്ങനെ ചെയ്തു.. അന്ന് വേറെ നിവൃത്തിയില്ലായിരുന്നു… ഇപ്പോൾ ആലോചിക്കുമ്പോൾ ലജ്ജയാണ്…

in Special Report

ഇന്ത്യൻ സിനിമയിൽ പകരംവെക്കാനില്ലാത്ത താര സാന്നിധ്യമാണ് തപസി പന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത് നിരവധി വ്യത്യസ്ത വേഷങ്ങൾ താരം അവതരിപ്പിക്കുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ അനശ്വരമായ രൂപത്തിൽ പതിപ്പിക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് സിനിമ മേഖലയിൽ താരത്തിന് ഉയരാൻ സാധിച്ചത്.

തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടുമിക്ക നായകന്മാരുടെയും കൂടെ താരത്തിന് സിനിമയിലഭിനയിക്കാൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ചുരുക്കം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു. അതിനപ്പുറം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം തിരഞ്ഞെടുക്കുന്നതിലൂടെ പ്രേക്ഷക പ്രീതി വർധിപ്പിക്കാനും കഴിഞ്ഞു.

സിനിമാ മേഖലയിൽ ഇപ്പോൾ ആർക്കും ചെന്നെത്താൻ കഴിയാത്ത അത്ര ഉയർച്ചയിൽ താരത്തിന് എത്തിപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നാൽ ആദ്യകാലത്ത് വളരെയധികം ബുദ്ധിമുട്ടുകളിലൂടെയും പ്രതിസന്ധികളിലൂടെയും താരം കടന്നുപോയിട്ടുണ്ട് എന്നും അവയെല്ലാം ബുദ്ധിമുട്ടിയാണ് തരണം ചെയ്തത് എന്നും താരം വിവരിക്കുകയാണ് ഇപ്പോൾ. നിരവധി ആരാധകരെ അഭിനയ വൈഭവം കൊണ്ട് ഉണ്ടാക്കിയെടുത്ത താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറലായത്.

മനസുകൊണ്ട് തീരെ ഉൾക്കൊള്ളാൻ പറ്റാത്ത വേഷങ്ങളിൽ ആദ്യ സമയങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും അന്നത്തെ സിനിമ അവസ്ഥ സ്ത്രീ കഥാപാത്രം അവരുടെ സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ ഉള്ള വസ്തു മാത്രമായിരുന്നു എന്നും താരം പറയുന്നുണ്ട്. ആ സമയത്തു വ്യക്തിപരമായി വിഷമമുണ്ടാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു.

ചില സിനിമകളിൽ നായികമാരുടെ ആവശ്യം തന്നെ ഉണ്ടാകാറില്ല. നായകന്മാരുടെ നിഴലായി കൂടെ നടക്കുന്ന ഒരു സൗന്ദര്യ വസ്തു എന്ന രൂപത്തിലാണ് പല സിനിമകളിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സിനിമയിൽ നായകൻ തന്റെ പൊക്കിളിൽ പമ്പരം കറക്കുന്ന ഒരു സീൻ ഉണ്ട്. ആ സിനിമയിലും ആ സീനിലും അഭിനയിച്ചത് ആലോചിക്കുമ്പോൾ ഇപ്പോഴും ലജ്ജയാണ് എന്നാണ് താരം പറയുന്നത്.

ഇപ്പോൾ അഭിനയ പ്രാധാന്യം കണക്കിലെടുത്താണ് താരം സിനിമ സെലക്ട് ചെയ്യുന്നത്. നായിക വേഷത്തെ പ്രാധാന്യമുള്ള ഒരു രൂപത്തിൽ അവതരിപ്പിക്കുന്ന സിനിമകളിൽ മാത്രമാണ് ഇപ്പോൾ പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിക്കുന്നതും. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും ധൈര്യസമേതം പറയാനുള്ള തന്റെടവും താരമിപ്പോൾ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വളരെ അധികം വിവാദങ്ങളിലും താരത്തിന്റെ പേര് ഇപ്പോൾ പുറത്തു വരാറുണ്ട്.

Taapsee
Taapsee
Taapsee
Taapsee
Taapsee

Leave a Reply

Your email address will not be published.

*