ഇന്നും ക്യൂട്ട് റാണി തന്നെ 😍🥰 ഭാമയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 👉🥰 ഒപ്പം കുഞ്ഞും 🥰

in Special Report

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ഭാമ. ഒരുപാട് അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2007 മുതൽ 2019 വരെ താരം മലയാള സിനിമയിൽ സജീവമായി നിലനിന്നിരുന്നു. ഒരു സമയത്ത് മലയാളി യുവാക്കളുടെ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടിരുന്നു.

അവതാരക എന്ന നിലയിൽ ആണ് താരം കറിയർ ആരംഭിച്ചത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന താലി എന്ന ഷോ അവതരണം ചെയ്തുകൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഒരു ക്രിസ്ത്യൻ ഭക്തിഗാന വീഡിയോയിലും താരം അഭിനയിച്ചു. പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാള സിനിമക്ക് പുറമെ കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. കുടുംബ ഫോട്ടോകൾ ആണ് താരം ഈയടുത്തായി ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. കുടുംബത്തിലെ സന്തോഷ നിമിഷങ്ങൾ ഒപ്പിയെടുത്ത് ആരാധകർക്ക് വേണ്ടി താരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഗൗരി എന്നാണ് കുട്ടിയുടെ പേര്. ഈ വർഷം കുട്ടിയുടെ പിറന്നാളിന് താരം ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പിറന്നാൾ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകളൊക്കെ വൈറലാവുകയും ചെയ്തു.

കുട്ടിയുടെ പിറന്നാൾ ദിവസം തന്നെ താരം സ്വന്തം ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. മുപ്പത്തിമൂന്നാം വയസ്സിലും വിന്റജ് ഭാമയെ ഓർമ്മിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫോട്ടോഷൂട്ട് പുറത്തുവന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പിങ്ക് ഡ്രസ്സ് ധരിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെ നായികയായും താരം പ്രത്യക്ഷപ്പെട്ടു. 2008 ൽ താരം തമിഴിൽ അരങ്ങേറി. 2010 ൽ മോതല സല എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി. പിന്നീടങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

Bhama
Bhama
Bhama

Leave a Reply

Your email address will not be published.

*