
സിനിമയുടെ വിപണന വിജയത്തിന് വേണ്ടി കണ്ടെത്തിയ ജനപ്രിയ ഘടകങ്ങളിലൊന്നാണ് ഐറ്റം ഡാൻസുകൾ. പാട്ട്, നൃത്തം, ഹാസ്യം, സംഘട്ടനം, സെന്റിമെന്‍സ് എന്നിങ്ങനെയുള്ള ഘടകങ്ങളെ സമര്‍ത്ഥമായി കൂട്ടി ഇണക്കി കൊണ്ടാണ് ഐറ്റം ഡാൻസുകൾ ഉണ്ടാക്കുന്നത്. സിനിമയുടെ കഥയോട് ബന്ധം ഒന്നും ഉണ്ടാകില്ലെങ്കിലും ആ ഗാനം പ്രേക്ഷകർക്ക് വലിയ പ്രിയമായിരിക്കും.



ആദ്യ സമയങ്ങളിൽ എല്ലാം ഐറ്റം ഡാൻസിനായി ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നും ഗ്ലാമർ താരങ്ങളെ ഇറക്കിയിരുന്നു. പക്ഷേ കാലം കടന്നു പോയതോടെ മലയാളി നടിമാർ തന്നെ ഐറ്റം ഡാൻസ് കളിച്ചു തുടങ്ങി. മലയാളത്തിൽ ഒരു കാലത്ത് മുൻ നിര നായികമാരായിരുന്നവർ വരെ ഇത്തരത്തിൽ ഐറ്റം ഡാൻസ് ചെയ്തിരുന്നു. മാദകത്വം തുളുമ്പുന്ന നടിയുടെ സൗന്ദര്യം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്.



മധുരരാജ എന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും സണ്ണി ലിയോണിയെ ഇറക്കി ഐറ്റം ഡാൻസ് നടത്തി വലിയ പ്രേക്ഷക പ്രീതി സിനിമയും അണിയറ പ്രവർത്തകരും നേടിയിരുന്നു. ഇപ്പോൾ ഐറ്റം ഡാൻസുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നടിമാരും ഉണ്ടായി. ഐറ്റം ഡാൻസുകളിൽ ആണെങ്കിലും ചില നടിമാർ പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷകർക്കിടയിൽ വലിയ ആരവം ഉണ്ടാക്കാറുണ്ട്.



അത്തരത്തിൽ ഉള്ളത് താരങ്ങൾ ആണ് നോറ ഫത്തെഹി, ജാക്വിലിൻ ഫെർനാൻഡസ്, ദിശ പാഠാണി തുടങ്ങിയവർ. ദ ടൈഗേഴ്‍സ് ഓഫ് ദ സുന്ദര്‍ബാൻസ് എന്ന സിനിമയിലൂടെ സിനിമയിൽ അഭിനയം ആരംഭിച്ച നടിയാണ് നോറ ഫതേഹി. നടിയെന്നതിന് പുറമേ ഇപ്പോൾ നര്‍ത്തികയെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലും എല്ലാം നോറ ശ്രദ്ധേയയായിട്ടുണ്ട്.



ജാക്വിലിൻ ഫെർനാൻഡസ് 2006 ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. അവിടം മുതൽ താരത്തിന്റെ കരിയറിൽ ഉയർച്ചകൾ തന്നെയായിരുന്നു. 2009 ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയെല്ലാം താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്.



കൂടുതലായും ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് ദിശ പാഠാണി. തെലുങ്ക് ഭാഷയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും ഹിന്ദിയിൽ വളരെ പെട്ടന്ന് തന്നെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ലെ പോണ്ട്സ് ഫെമിന മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ താരം വിന്നർ ആയിരുന്നു. സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.








