നമ്മുടെ ലക്ഷ്മി റായ് അല്ലേ ഇത്… ഇപ്പൊ വേറെ ലെവൽ ആണല്ലോ. ഇത്രയും ഹോട്ടായി ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് ആരാധകർ…

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി റായ്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്.

പിന്നീട് അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും എല്ലാം നേടിയെടുത്തത് ഓരോ വേഷങ്ങളും മികവിൽ അവതരിപ്പിച്ചു കൊണ്ടാണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ പുത്തൻ ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. ഡിഫറെന്റെ ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Let kindness be the language og ur heart എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇത്രയും ഹോട്ടായി ഇതിനു മുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Laxmi

Leave a Reply

Your email address will not be published.

*