തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി ലിന്റു റോണി..   വൈറലായി റീൽസ് വീഡിയോ…

in Special Report

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാണ് ലിന്റു റോണി. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്യാൻ താരത്തിന് കഴിഞ്ഞു. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ സീരിയൽ ആരാധകർക്കിടയിൽ നിലനിൽക്കാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമകൾക്കൊപ്പം തന്നെ സീരിയൽ മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകന്‍, ഭാര്യ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്. അത്രത്തോളം മികവിലും തന്മയത്വം ആണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്.

വാടാമല്ലി, ഏഴാം സൂര്യന്‍, ചങ്ക്‌സ്, ആദം ജോണ്‍ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2011 ൽ പുറത്തിറങ്ങിയ വാടമല്ലി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവ്, ഏഷ്യാനെറ്റിലെ ഭാര്യ എന്നീ സീരിയലുകളിലും താരം അഭിനയിച്ചു. 2016-ൽ ഔട്ട് എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലൂടെ ആണ് തമിഴ് സിനിമയിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ   30-ലധികം മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ടിക് ടോക്കിലെ തന്റെ വീഡിയോകൾക്കും താരം ഒരുപാട് പ്രശംസകൾ നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങളുടെ അഭിനയ മികവിലൂടെ താരം നേടിയ സജീവമായ ആരാധക വൃന്ദങ്ങൾ വളരെ പെട്ടെന്നാണ് താരത്തിന്റെ പോസ്റ്റുകൾ ഏറ്റെടുക്കുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഒരു ഡാൻസ് ചെയ്യുന്ന വീഡിയോ ആണ്. ഡാൻസ് സ്റ്റെപ്പുകളും ആയാണ് താരം രംഗത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും വീഡിയോ നേടുന്നു. വീഡിയോക്ക് താഴെ ഒരുപാട് പേരാണ് താരത്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു രംഗത്ത് വന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആവുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Lintu
Lintu

Leave a Reply

Your email address will not be published.

*