മാറിടത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ ചോദ്യം ചെയ്തു… നിർമാതാവ് കൂടെ കിടക്കാൻ ആവശ്യപ്പെട്ടു… അനുഭവങ്ങൾ തുറന്നു പറഞ്ഞ് സയന്തിനീ ഘോഷ്…

in Special Report

ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സയന്തിനീ ഘോഷ്. 2005 ൽ പുറത്തിറങ്ങിയ രാജു അങ്കിൾ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ ആണ്.

താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് ടെലിവിഷൻ ഷോകളിലൂടെയാണ്. മിനിസ്ക്രീൻ പ്രേക്ഷകരെ കയ്യിലെടുക്കാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകൾ പുറമേ ഒരുപാട് ആരാധകരുള്ള ഏറ്റവും വലിയ ടിവി റിയാലിറ്റി ഷോ ആയ ഹിന്ദി ബിഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. വളരെ മികച്ച മത്സരം ബിഗ് ബോസിൽ താരം കാഴ്ചവെക്കുകയും ചെയ്തു.

സിനിമ സീരിയൽ മേഖലയിലുള്ള നടിമാർ ബോഡി ഷെയ്മിങ്ന് ഇരയാകുന്നത് പലപ്പോഴും നാം കാണാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സർവ സാധാരണയായാണ് കേൾക്കുകയും ചെയ്യാറുണ്ട്. സദാചാര കമന്റുകളും ബോഡി ഷെയ്മിങ് വാർത്തകളുമാണ് ഇപ്പോൾ കൂടുതലും. വളരെ മോശപ്പെട്ട ഭാഷയിൽ താരങ്ങളോട് പ്രതികരിക്കുന്നവരും മൗനം പാലിക്കുന്നവരും കൂട്ടത്തിലുണ്ട്.

ബോഡി ഷൈമിങ് പോലെ തന്നെ സിനിമ മേഖലയിൽ നിന്നും കേൾക്കാനുള്ള വാർത്തയാണ് കാസ്റ്റിംഗ് കൗച്ച്. സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നും മുൻ നിര നായകന്മാരിൽ നിന്നും സഹ അഭിനേതാക്കളിൽ നിന്നും ഇത്തരത്തിലുള്ള മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായി എന്ന് അഭിനേതൃകൾ തുറന്നു പറയാറുണ്ട്. സിനിമയിൽ നിറമുള്ള കാഴ്ചകൾ മാത്രമല്ല നിറം മങ്ങിയ കാഴ്ചകളും ഉണ്ടെന്ന് ആണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള വാർത്തയുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രിയതാരം സായന്തിനി ഘോഷ്. ഒരു അഭിമുഖത്തിൽ താരതിന് നേരിടേണ്ടിവന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. ‘എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറഞ്ഞ് തുടങ്ങുന്നത്.

നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ തന്നെ ആയിരുന്നു എന്നാണ്. അവര്‍ കരുതിയത് ഒരുപാട് സെക്‌സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. പക്ഷേ ഞാന്‍ അന്ന് കന്യകയായിരുന്നു എന്നും എന്താണ് ആ പറഞ്ഞതെന്നും എന്താണ് സംഭവിക്കുന്നതെന്നും എനിക്ക് മനസിലായില്ല എന്നാണ് താരം പറയുന്നത്.

നിർമാതാവിൽ നിന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടായത് താരം പറയുന്നുണ്ട്. ഒരു നിര്‍മ്മാതാവ് കൂടുതല്‍ അടുത്തറിയാനായി ഒരുമിച്ച് സമയം ചെലവിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്. കഥാപാത്രത്തെ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാകില്ലെന്നും അതിനാല്‍ കൂടുതല്‍ അറിയാനായി ഒരുമിച്ച് സമയം ചെലവിടാം എന്നായിരുന്നു അയാള്‍ പറഞ്ഞതെന്നും ത്രം കൂട്ടി ചേർത്തു

ഞാനതിനെയൊക്കെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നും സ്വയം സംശയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അതെന്നും താരം പറയുന്നുണ്ട്. ഞാന്‍ ഇത്തരക്കാരിയാണെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചിന്തിച്ചു പോയി. അതു കൊണ്ടാണോ അവരെന്നെ സമീപിക്കുന്നതെന്നും ആലോചിച്ചു എന്നും തെറ്റുകാരിയല്ലെങ്കില്‍പോലും സ്വയം സംശയിച്ചു പോകുന്ന അവസ്ഥയാണത് എന്നുമാണ് തരാം പറഞ്ഞത്. എന്തയാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Sayantani
Sayantani
Sayantani

Leave a Reply

Your email address will not be published.

*