
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സെലിബ്രിറ്റികളുടെ പുതിയ ഫോട്ടോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് പേരാണ് തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത ഫോട്ടോകളും വീഡിയോകളും ഇക്കാലയളവിൽ പങ്കുവെച്ചത്. വനിതാ സെലിബ്രേറ്റികൾക്കിടയിൽ ഒരുപാട് പേരാണ് ടാറ്റുകളെ വല്ലാതെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും അതുകൊണ്ട് തന്നെ ഒന്നിലധികം സ്ഥലങ്ങളിൽ ടാറ്റു ചെയ്തവരും ഒരുപാടുണ്ട്.



എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്നും പുറത്തുവന്ന വാർത്ത പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ഉള്ളതാണ്. ആ വിഷയത്തിൽ ടാറ്റു ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു കൂട്ടം യുവതികള്‍ ആണ് മിടൂ ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ തങ്ങളുടെ പരാതിയിൽ പറയുന്നത്.



ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയത്. സുജീഷ് ഒരുപാട് സെലിബ്രിറ്റികൾക്ക് ടാറ്റൂ ചെയ്തതായ വീഡിയോകളും മറ്റും ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചിട്ടുണ്ട് ചുരുക്കത്തിൽ ഒരു സെലിബ്രേറ്റ് ടാറ്റു ആർട്ടിസ്റ്റ് കൂടിയാണ് സുജീഷ്. ഒരുപാട് പേരാണ് ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട കാര്യം പുറത്തു പറഞ്ഞത്.



ഇപ്പോൾ ഈ വിഷയത്തിൽ സ്വന്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സാധിക വേണുഗോപാൽ. മലയാളം മിനി സ്ക്രീൻ ബിഗ് സ്ക്രീൻ ടെലിവിഷൻ മേഖലകളിലെല്ലാം നിറഞ്ഞ നിൽക്കുന്ന വ്യക്തിത്വമാണ് സാധിക വേണുഗോപാൽ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും നർമ്മം കലർന്ന സംസാരത്തിലൂടെയും ഒരുപാട് പ്രേക്ഷകരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.



നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ നിങ്ങൾക്ക് സാധിക്കണമെന്നും അത്തരത്തിലുള്ള മുൻകരുതലുകൾ ഒന്നും എടുക്കാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ വെറുതെയുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് കാര്യമില്ല എന്നും ആണ് താരം ആദ്യം തന്നെ പറയുന്നത്. എന്നാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ തുറന്നു പറയുന്നവരെ താരം അനുമോദിക്കുകയും ചെയ്യുന്നുണ്ട്.



സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എങ്കിൽ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു എന്നും നിങ്ങളെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത് എന്നും താരം പറഞ്ഞു. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും താരം കൂട്ടി ചേർക്കുന്നുണ്ട്





