ഭക്ഷണം ആകാശത്ത്..!! നമ്മുടെ സാനിയ ഇയപ്പൻ പറക്കുകയാണ്.. വീഡിയോ പങ്കുവെച്ച് താരം

in Special Report

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തന്റെതായ ഇടം അടയാളപ്പെടുത്താൻ മാത്രം അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും പ്രകടിപ്പിച്ച അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ആദ്യം ചെയ്ത ബാല്യകാല സഖി എന്ന സിനിമയിലെ ഇഷാതൽവാർ ഇന്റെ കുട്ടിക്കാലം മുതൽ പ്രേക്ഷകപ്രീതി തുടർന്നു സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

പിന്നീട് ഒരുപാട് സിനിമകളിൽ ബാല്യകാല വേഷം താരം കൈകാര്യം ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രീതി തുടക്കം തന്നെ നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് താരം നായികയെ അവതരിപ്പിച്ചപ്പോഴും നിറഞ്ഞ കയ്യടിയും പ്രേക്ഷകർ താരത്തിന് നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ പ്രേക്ഷകർ വലിയ ആരവത്തിൽ സ്വീകരിച്ചതാണ്.

അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ സംതൃപ്തരാക്കാൻ താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച രൂപത്തിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. ക്വീൻ എന്ന സിനിമക്ക് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്, മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ഫോളോവേഴ്സും ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. അതുകൊണ്ടുതന്നെ താരത്തിന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ താരം സ്ഥിരമാണ്.

ഒരുപാട് ഒരു ഫോട്ടോ ഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എപ്പോഴും വൈറൽ ആകാറുണ്ട്. യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്ന താരത്തിന്റെ പുതിയ വിശേഷം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. ആകാശ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണ് താരമിപ്പോൾ.

ദുബൈയിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. വായുവിൽ തൂങ്ങിയാടി ഭക്ഷണം കഴിക്കാവുന്ന ഡിന്നർ ഇൻ ദ് സ്കൈ എന്ന റസ്റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദുബായ് മറീനയിലെ സ്കൈ ഡൈവിലാണ് ഡിന്നർ ഇൻ ദ് സ്കൈ എന്ന പേരിൽ സാഹസിക ഭക്ഷണശാലയുള്ളത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരിക്കുന്നു.

Saniya
Saniya
Saniya
Saniya

Leave a Reply

Your email address will not be published.

*