
ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ദാസ്. 2008 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. 2012 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഡ്രാക്കുളയിലെ താര എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഒരു വിഭാഗത്തെ തന്റെ ആരാധകരാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കൊണ്ടാണ് താരം മുന്നോട്ട് പോകുന്നത്.



താരം ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിൽ ആയിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിദു ഫ്രം സിക്കകുളം ആണ് താരത്തിന്റെ ആദ്യം ചിത്രം. മലയാളം കന്നട തെലുങ്ക് ഹിന്ദി ബംഗാളി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2010 ലാണ് താരം ബോളിവുഡിലേക്കും ചേക്കേറി. 2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ കന്നടയിലും ദ റോയൽ ബംഗാൾ എന്ന ചിത്രത്തിലൂടെ ബംഗാളിയിലും ഡ്രാക്കുള 2012 എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറി.



ഇതിനപ്പുറം ഇംഗ്ലീഷ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും അഭിനയം മികവുള്ളതായതു കൊണ്ട് എല്ലാ ഭാഷക്കാർക്കിടയിലും താരത്തിന് ആരാധകരുണ്ട്. അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമകളിൽ താരത്തിന് മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.



പഠന സമയത്ത് തന്നെ അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ച താരം പിന്നീട് ജീവിതത്തെ സിനിമയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



അതുകൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം എപ്പോഴും ഫോട്ടോകളും പങ്കുവെക്കാറുള്ളത്. ഗ്ലാമർ ഫോട്ടോകളിൽ താരത്തിന് എപ്പോഴും മികച്ച ആരാധക അഭിപ്രായം ലഭിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് സെൽഫി ആണ്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിട്ടുണ്ട്.





