ഭീഷ്മയിലെ റെയ്ച്ചൽ, പറവയിലെ ഷെയിനിന്റെ കാമുകി… ക്യൂട്ട് നായികയുടെ കിടിലൻ ഫോട്ടോകൾ വൈറൽ…

in Special Report

മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഖ. 2016 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. 2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ്  സിനിമയായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

മൂന്നോളം സംസ്ഥാന അവാർഡുകൾ നേടിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ റോസി എന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ഇതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമയിൽ നിലയുറപ്പിക്കുകയായിരുന്നു.

രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. പറവയിൽ ഷൈനിന്റെ കാമുകിയുടെ വേഷമാണ് താരം പ്രകടിപ്പിച്ചത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ നൽകിയിരുന്നു.

2018ല് പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള  സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ  പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.

Anagha
Anagha
Anagha
Anagha

Leave a Reply

Your email address will not be published.

*