ദരിദ്രകുടുംബങ്ങൾക്ക് ശൗചാലയം നിർമ്മിച്ചു നൽകിയ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാറും കുടുംബവും… കുറിപ്പ് വൈറൽ…

in Special Report

സിനിമ മേഖലയിൽ ഒരു കുടുംബം മുഴുവൻ അറിയപ്പെടുന്ന അത്ഭുതമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നത്. കൃഷ്ണകുമാർ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് വർഷങ്ങളായി മലയാള സിനിമ പ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ അപൂർവ്വ നടനാണ്. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബം ഇപ്പോൾ സെലിബ്രേറ്റികൾ ആണ്.

താരത്തിന്റെ രണ്ട് മക്കൾ സിനിമാ മേഖലയിലെ മുൻനിര നായികനടിമാർ ആയി മാറി കഴിഞ്ഞു. അഹാന കൃഷ്ണ യുവ നടന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്ത് കൈയ്യടി വാങ്ങി സംവിധാന മികവിൽ കൂടി തെളിഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇഷാനി കൃഷ്ണ തന്റെ ആദ്യ സിനിമയിൽ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിലെ സ്ഥിരം സാന്നിധ്യമായി.

ഒരു സിനിമയിലെ സീരിയലിലോ പോലും മുഖം കാണിക്കാതെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി മുന്നോട്ടുപോകുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് താരത്തിന്റെ മറ്റൊരു മകൾ ദിയ കൃഷ്ണ. സഹോദരിമാരുടെ ഏത് വഴിയാണ് നാലാമത്തെ മകൾ തിരഞ്ഞെടുക്കുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. എന്തായാലും കുടുംബം ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ദരിദ്രകുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചു നൽകിയ സന്തോഷം പങ്കുവെക്കുകയാണ് കൃഷ്ണകുമാർ. താരം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

നമസ്കാരം സഹോദരങ്ങളെ… കഴിഞ്ഞ ദിവസം ദൈവം എനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തന്നു. നന്ദി… രണ്ടു മാസം മുൻപ് സേവാഭാരതിയുടെ വനപാലകനായ എന്റെ സുഹൃത്ത്‌ വിനു, വിതുര വലിയകാല ട്രൈബൽ സെറ്റ്‌ലെമെന്റിലെ 32 കുടുംബങ്ങളുടെ ശൗചാലയവുമായി ബന്ധപ്പെട്ട ഒരു വിഷയം പറയുകയും, തുടർന്നു അവിടം സന്ദർശിച്ചു അവിടുത്തെ സഹോദരങ്ങളിൽ നിന്നും നേരിട്ടു വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ സ്ത്രീകൾ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തിരഞ്ഞെടുത്തു, ഭാര്യ  സിന്ധുവും രണ്ടാമത്തെ മകൾ ദിയയും ചേർന്ന് ആരംഭിച്ച ആഹാദിഷിക ഫൌണ്ടേഷൻന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമ്മിച്ചു ഈ മാസം 15നു കൈമാറാൻ സാധിച്ചു.

വലിയകാലയിലെ സഹോദരങ്ങൾക്കുണ്ടായ സന്തോഷം ഞങ്ങളിൽ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഈ അവസരത്തിൽ അമ്മുകെയറിന്റെയും ലോകമൊട്ടുക്കു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മോഹൻജി ഫോണ്ടഷന്റെയും, സ്ഥാപകനും എന്റെ സഹോദരതുല്യനായ ശ്രീ മോഹൻജിയോട് ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും സഹായങ്ങൾക്കും നന്ദി പറയുന്നു.

ഇന്നലെ വിനുവുമായി ഫോണിൽ സംസാരിച്ചപ്പോൾ വലിയകാലയിലെ വീട്ടുകാർ ആകെ സന്തോഷത്തിലാണ് ഒപ്പം ഒരു പ്രശ്നവും.. അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം.. അത്ഭുതവും വിഷമവും തോന്നി.. രാത്രി മക്കളോടൊത്തിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു.. നമ്മൾ രാവിലെ ഉറക്കമെണീറ്റ്  ഒരു സ്വിച്ചിടുമ്പോൾ ലൈറ്റ് കത്തുന്നു, ബ്രഷ് ഉണ്ട്, പേസ്റ്റുണ്ട്, പൈപ്പ് തിരിച്ചാൽ വെള്ളമുണ്ട്, കുളികഴിഞ്ഞു വന്നാൽ അലമാരയിൽ ധാരാളം വസ്ത്രങ്ങളുണ്ട്….. ഓർത്താൽ ചെറിയ കാര്യങ്ങൾ.. എന്നാൽ ഇതൊന്നും ഇല്ലാതെ ഭൂമിയിൽ കോടിക്കണക്കിനു മനുഷ്യരുണ്ട്.. അവരെ കുറിച്ചൊർത്താൽ നമുക്ക് ദൈവം തന്നിരിക്കുന്നു സൗഭാഗ്യങ്ങൾ എണ്ണിയാൽ തീരില്ല..

ദൈവം നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ സ്മരിച്ചു നന്ദി പറയാനായി ഇന്നുരാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി.. നന്ദി അറിയിച്ചു അതീവ സന്തുഷ്ടമായി  വീട്ടിലേക്ക് മടങ്ങി..

കാറിലിരിക്കുമ്പോൾ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ വന്നു.. GRATITUDE IS RICHES, COMPLAINT IS POVERTY.. ഉപകാരസ്മരണ ധനമാണ്… പരാതി ദാരിദ്യവും…. അതിനാൽ ദൈവം നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങൾക്ക്  നന്ദി പറഞ്ഞു സന്തുഷ്ടമായി ജീവിക്കാം.. ഏവർക്കും നന്മകൾ നേരുന്നു..

Leave a Reply

Your email address will not be published.

*