കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് അഹാന കൃഷ്ണ… ഫോട്ടോകൾ വൈറൽ…

in Special Report

മലയാള സിനിമാ ലോകത്തെ മുൻനിര നായിക നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മകളാണ് താരം. താരത്തിന്റെ സഹോദരികളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇഷാനി കൃഷ്ണ അഭിനയ മേഖലയിൽ സജീവമാണ്. ദിയ കൃഷ്ണ സോഷ്യൽ മീഡിയ സെലിബ്രെറ്റി ആണ്. ഒരു കുടുംബം മുഴുവൻ സെലിബ്രേറ്റികൾ ആകുന്ന കാഴ്ചയാണ് കൃഷ്ണകുമാറിന്റെ കുടുംബം പങ്കുവെക്കുന്നത്.

മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണ. 2014 മുതലാണ് താരം സിനിമ അഭിനയം ആരംഭിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ മികച്ച രീതിയിൽ താരം അഭിനയിക്കുകയുണ്ടായി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിചിട്ടുണ്ട്.

പിന്നീട് താരം അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ തുടങ്ങിയ സിനിമകളിലും വിജയകരമായിരുന്നു. പിടികിട്ടാപ്പുള്ളി എന്ന സിനിമയിൽ താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. മികച്ച അഭിനയ വൈഭവത്തിലൂടെ വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു.

അഭിനയിച്ച വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ഇതിനോടകം തെളിയിച്ചു. അഭിനയത്തിനപ്പുറം സംവിധാന രംഗത്തും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. താരം സംവിധാനം ചെയ്ത ഒരു മ്യൂസിക് ആൽബം ആയ തോന്നലിനും നിറഞ്ഞ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് വൈറൽ ലിസ്റ്റിൽ താരത്തിന്റെ മ്യൂസിക് ആൽബം ഉണ്ടായിരുന്നു. കടന്നു പോകുന്ന ഓരോ മേഖലയിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞുവെന്ന് ചുരുക്കം. ഇനി താരത്തിന്റേതായി പുറത്തു വരാനിരിക്കുന്ന സിനിമകൾ അടി, നാൻസി റാണി എന്നിവയാണ്. മികച്ച അഭിപ്രായങ്ങൾ താരം ഇതുവരെ ചെയ്ത സിനിമകൾക്ക് കിട്ടിയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ഓരോ വേഷത്തിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം ഇതുവരെയും നേടിയത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നതിലെ വൈഭവം കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതി താരം നേടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു.

യോഗക്കും ശാരീരിക ആരോഗ്യത്തിനും ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന താരം ഫിറ്റ്നസ് ഫോട്ടോകളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധക വൃന്ദം സമൂഹ മാധ്യമങ്ങളിൽ ഉണ്ടായതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവ് പോലെ വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആവുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

Ahaana
Ahaana
Ahaana
Ahaana

Leave a Reply

Your email address will not be published.

*