ആശുപത്രിയില്‍ ബോധമൊന്നുമില്ലാതെ കിടന്നപ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടിയെണീറ്റു’: കൃതിക പറയുന്നു….

in Special Report

നിലവിൽ മലയാള യുവ നടന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് പ്രണവ് മോഹൻലാൽ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് കടന്നുവന്നത് എങ്കിലും പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ മകൻ ആണ് പ്രണവ്.

ഹൃദയം എന്ന സിനിമയിലൂടെയാണ് പ്രണവ് മോഹൻലാൽ മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയത്. അതിനുമുമ്പ് ആദി എന്ന സിനിമയിലൂടെ താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹൃദയം സിനിമ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം കണ്ടെത്തുകയും ചെയ്തു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം.

ദുൽഖർ സൽമാനെ പോലെതന്നെ പ്രണവ് മോഹൻലാൽ ഇന്ന് പല പെൺകുട്ടികളുടെ ക്രഷ് ആയി മാറിയിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിലെ പ്രമുഖ നടി ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനൊടുള്ള പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാക്കുകയും ചെയ്തു.

ഇപ്പോളിതാ തനിക്ക് ഒരു സമയത്ത് പ്രണവി നോട് ക്രഷ് ആയിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ നടി കൃതിക പ്രമോദ്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് കൃതിക. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ‘ ഹൃദയം സിനിമ കഴിഞ്ഞപ്പോൾ എനിക്ക് പ്രണവിനോട് ക്രഷ് തോന്നിയിരുന്നു. ആ സമയത്ത് എനിക്ക് അപ്പൻഡിക്സ് ഓപ്പറേഷൻ കൂടി നടന്നു. അങ്ങനെ ഹോസ്പിറ്റൽ ഇരിക്കുന്ന സമയത്താണ്, ചേച്ചി വന്നു പറയുന്നത് ‘ പ്രണവ് നിന്നെ കാണാൻ വന്നിരിക്കുന്നു’ എന്ന്.

ഓപ്പറേഷൻ കിടക്കയിൽ നിന്ന് ഞാൻ ചാടി എണീറ്റു. കാരണം ആ സമയത്ത് എനിക്ക് പ്രണവിനോട് ഭയങ്കര ക്രഷ് ആയിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നുമില്ല. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആറ്റിട്യൂട് സ്മൈലി ഫേസ് തുടങ്ങിയവ ആരെയും ആകർഷിക്കുന്ന ഒന്നാണ്. അതുതന്നെയാണ് ആദ്യ സമയങ്ങളിൽ എനിക്കും തോന്നിയത് എന്ന് താരം കൂട്ടിച്ചേർത്തു.

വില്ലാളി വീരൻ എന്ന ദിലീപ് സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് കൃതിക. പിന്നീട് കൂദാശ ആമി മോഹൻലാൽ മന്ദാരം തുടങ്ങിയ സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ഇനിയും ഒരുപാട് സിനിമകൾ താരത്തിനെ കാത്തിരിക്കുകയാണ്.

Krittika
Krittika

Leave a Reply

Your email address will not be published.

*