
സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന താരമാണ് നയൻതാര. താരം ഈ പേര് വെറുതെ നേടിയതല്ല എന്ന് ഒട്ടുമിക്ക എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്ന വസ്തുതയാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത്.



നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന നിലയിൽ താരം അറിയപ്പെടുക യാണ്. ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിന്ന താരം പിന്നീട് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയും അത് പൂർണമായി വിജയിപ്പിക്കുകയും ചെയ്തു. താമസിയാതെ അഭിനയമികവു കൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടുകയും ചെയ്തു.



ടെലിവിഷൻ പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ശേഷം താരം തമിഴിലും തെലുങ്കിലും ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാനും താരത്തിന് കഴിഞ്ഞു.



താരം ഒരുപാട് വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ഒരുപാട് ഗോസിപ്പുകളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള താരത്തിന്റെ പ്രണയം. അദ്ദേഹത്തിന് വേണ്ടി മതം മാറാൻ പോലും താരം തയ്യാറായി എന്നതാണ് വാർത്ത. പക്ഷേ പിന്നീട് ഈ ബന്ധം വേർപിരിയുകയുണ്ടായി.



ഇതേപോലെ നയൻതാര യോടൊപ്പം ചേർക്കപ്പെട്ട മറ്റൊരു പേരാണ് ചിമ്പു. ഇവരുടെ ഗോസിപ്പുകൾ ഒരു സമയത്ത് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. പക്ഷേ ഇവരുടെ പ്രണയവും അവസാനിക്കുകയായി. ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിലും അല്ലാതെയും തരംഗമായി പ്രചരിക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇവർ തമ്മിലുള്ള ലിപ്ലോക്ക് ഫോട്ടോകൾ.



ലിപ്ലോക്ക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പലരും ഇതിനെതിരെ വിമർശനവുമായി വന്നു. ഈ ഫോട്ടോ കാരണം നയൻതാരയുടെ ഇമേജ് നഷ്ടപ്പെട്ടു എന്ന കാരണത്താൽ ചിമ്പു പൊതുവായി മാപ്പ് പറയുകയും ചെയ്തിരുന്നു. താൻ കാരണമാണ് നയൻതാരയ്ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായത് എന്നതായിരുന്നു മാപ്പ് പറയാനുള്ള കാരണം.



പക്ഷേ ഇതിന് പ്രതികരണവുമായി നയൻതാര പിന്നീട് രംഗത്ത് വരികയുണ്ടായി. ആ ഫോട്ടോയുടെ പേരിൽ ആരും മാപ്പ് പറയേണ്ട ആവശ്യമില്ല. അതൊക്കെ ജോലിയുടെ ഭാഗമാണ്. ആ സിനിമയ്ക്ക് പ്രൊമോഷൻ എന്ന രീതിയിൽ ഫോട്ടോ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആ ഒരു രംഗം ചിത്രീകരിച്ചത് എന്ന നയൻതാര വ്യക്തമാക്കുകയും ചെയ്തു.





