അഭിനയത്തിന് വേണ്ടി ആണെങ്കിലും ലിപ്‌ലോക്ക് ചെയ്യില്ല… ഇഷ്ട നടൻ നിവിൻ പോളി… കാരണങ്ങൾ വ്യക്തമാക്കി ഗായത്രി സുരേഷ്….

in Special Report

നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു.

മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്.  ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു.  പ്രേക്ഷക പ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയാണ്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു. അതാണ് ആരാധകരെ താരത്തോട്  ചേർത്തു നിർത്തുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണങ്ങൾ ഇത് തന്നെയാണ്. അഭിനയ അതുകൊണ്ട് താരം നേടിയ ആരാധകർക്കൊപ്പം വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ റിലീസ് എസ്‌കേപ്പ് എന്ന സിനിമയാണ്. സർഷിക്ക് റോഷൻ സംവിധാനം ചെയ്തിരിക്കുന്ന സിം​ഗിൾ ഷോർട്ട് സിനിമയിൽ ശ്രീവിദ്യ മുല്ലശ്ശേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ ആണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എസ്കേപ്പിൽ അഭിനയിച്ചതിനെ കുറിച്ചും അന്യ ഭാഷ ചിത്രങ്ങളുടെ ഭാ​ഗമായതിനെ കുറിച്ചും ​ നൽകിയ അഭിമുഖത്തിൽ ​താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

നടന്മാരിൽ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിൻ പോളിയാണ് എന്നാണ് താരം പറയുന്നത്. അതിന് കാരണമായി താരം പറയുന്നത് നിവിൻ പോളിയുടെ നിഷ്കളങ്കമായ ചിരിയാണ്. മാത്രമല്ല ഒരുപാട് സമയമായി സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല എന്നതും താരം കൂട്ടി ചേർത്തു. ആ വിഷയത്തിൽ അദ്ദേ​ഹം ഒരു ഡീസൻസി സൂക്ഷിക്കുന്ന പോലെ തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

സിനിമകളിൽ അഭിനയിക്കുമ്പോൾ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ താരത്തിന് ബുദ്ധിമുട്ടാണ് എന്നും അടുത്തിടെ ചെയ്ത തെലുങ്ക് പടത്തിൽ ലിപ് ലോക്ക് രം​ഗങ്ങളുണ്ട്. പക്ഷെ യഥാർഥത്തിൽ അഭിനയിക്കുമ്പോൾ ഞാൻ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചില ടെക്നിക്ക് ഉപ​യോ​ഗിച്ച് ചെയ്തതായി തോന്നിപ്പിച്ചതാണ് എന്നും താരം തുറന്നു പറയുന്നുണ്ട്. അതിനോടൊപ്പം ഞാൻ പ്രണയിക്കുന്നയാളെ അല്ലാതെ മറ്റൊരാളെ ലിപ് ലോക്ക് ചെയ്യുക, ഉമ്മ വെക്കുക എന്നിവയെല്ലാം എനിക്ക് പ്രയാസമുള്ള കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.

Gayathri
Gayathri
Gayathri
Gayathri

Leave a Reply

Your email address will not be published.

*