സ്റ്റൈലിഷ് മൂഡിൽ മലയാളികളുടെ പ്രിയ താരങ്ങൾ… സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരങ്ങൾ….

in Special Report

സൗത്ത് ഇന്ത്യയിലെ മികച്ച യുവ നടിമാരുടെ കൂട്ടത്തിൽ പ്രധാനികളാണ് കല്യാണി പ്രിയദർശനും കീർത്തി സുരേഷും. മികച്ച അഭിനയ വൈഭവം ഓരോ സിനിമകളിലൂടെയും കാഴ്ചവച്ച വലിയ ആരാധകവൃന്ദത്തെ ഇരുവർക്കും സ്വന്തമാക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വേണ്ടി വന്നത്. സിനിമയോട് ബന്ധമുള്ള കുടുംബത്തിൽ നിന്നാണ് കടന്നുവരുന്ന എന്നതുകൊണ്ടും അഭിനയമികവിന് മറ്റു കൂടി.

മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് ഇരുവരും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് ഏതുതരത്തിലുള്ള വേഷങ്ങളും വളരെ വൈഭവത്തോടെ അവതരിപ്പിക്കാൻ ഇരുവർക്കും ഇതുവരെയും സാധിച്ചിട്ടുണ്ട്.

ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുക്കാൻ ഇരുവർക്കും സാധിച്ചു. ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്ത താരമാണ് കീർത്തി. മലയാളത്തിൽ ആണ് താരം തുടങ്ങിയത് എങ്കിലും ഇപ്പോൾ ഇതര ഭാഷകളിലും താരം തിളങ്ങി നിൽക്കുന്നത്.

2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്. ഒരുപാട് വിജയചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു.

തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ നേടിയെടുത്ത താരമാണ് കല്യാണി പ്രിയദർശൻ. 2017 മുതലാണ് താരം സിനിമയിൽ സജീവമാകുന്നത്. ഹലോ എന്ന  ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ചലച്ചിത്ര അഭിനേത്രി, കലാ സംവിധായക, പ്രൊഡക്ഷൻ ഡിസൈനർ എന്നീ നില‌കളിലെല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.

ചെറുതും വലുതുമായ  കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു.  വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളു എങ്കിലും സിനിമ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ കെൽപ്പുള്ളതായിരുന്നു ഓരോ കഥാപാത്രങ്ങളും.

സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം രണ്ടുപേരും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ രണ്ട് യുവനടിമാരെയും ഒത്തു കണ്ട സന്തോഷമാണ് സിനിമാ പ്രേമികൾക്ക് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

Kalyana
Keerthy
Kalyana
Keerthy

Leave a Reply

Your email address will not be published.

*