സാരിയിലാണെങ്കിലും മോഡേൺ ഡ്രസ്സ് ആണെങ്കിലും ഒരേ പോളി … പാടാത്ത പൈങ്കിളിയിലെ മധുരിമയുടെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

in Special Report

സിനിമ മേഖലയെ പോലെ തന്നെ ഇപ്പോൾ ആബാലവൃദ്ധം ജനങ്ങളുടെയും ആരാധന നേരിടുന്ന മേഖലയാണ് സീരിയൽ രംഗവും. അതുകൊണ്ടുതന്നെയാണ് സിനിമ-സീരിയൽ രംഗങ്ങളിലുള്ള അഭിനേത്രികൾക്കും അഭിനേതാക്കൾക്കും ഒരുപോലെ തന്നെ വലിയ ആരാധകവൃന്ദം വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടാൻ സാധിക്കുന്നത്. അഭിനയ മികവ് ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ആരാധകവൃന്ദങ്ങളും വർദ്ധിപ്പിക്കുകയാണ്.

സീരിയൽ മേഖലകൾ വീട്ടമ്മമാരുടെ മാത്രം മേഖല എന്ന രൂപത്തിൽ നിന്ന് വിട്ടുമാറി യുവാക്കളെ പോലും സീരിയൽ കാഴ്ചക്കാരിലേക്ക് കൊണ്ടു വരാൻ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ വർത്തമാനം. ഒരുപാട് സീരിയലുകളാണ് യുവാക്കളുടെ പോലും ഇഷ്ടം സ്വീകരിച്ചത്. എന്തായാലും മികച്ച അഭിനയ വൈഭവം ഏത് മേഖലയിൽ പ്രകടിപ്പിച്ചാലും അവർക്ക് നിറഞ്ഞ കയ്യടിയും പ്രേക്ഷകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുമെന്ന് ചുരുക്കം.

അത്തരത്തിൽ ഒന്നുരണ്ടു സീരിയലുകൾ കൊണ്ട് മാത്രം വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് അങ്കിത വിനോദ്. തന്മയത്വമുള്ള അഭിനയ പ്രഭാവമാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ തെറ്റാവില്ല. പാടാത്ത പൈങ്കിളി അനുരാഗം എന്നീ രണ്ട് പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഏത് വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് രണ്ടു സീരിയലുകളിലൂടെയും താരത്തിന് തെളിയിക്കാൻ സാധിച്ചു.

പാടാത്ത പൈങ്കിളി പരമ്പരയിലൂടെയും മഴവിൽ മനോരമയിലെ അനുരാഗത്തിലൂടേയും മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് അങ്കിത വിനോദ് എന്ന് തന്നെ പറയാം. മധുരിമ എന്ന കഥാപാത്രമായാണ് പാടാത്ത പൈങ്കിളിയിൽ താരം എത്തുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പെർഫോമൻസിന് പ്രേക്ഷകർ നൽകുന്നത്. കാരണം അത്രത്തോളം ആഴത്തിൽ ആ കഥാപാത്രത്തിന് താരം ജീവൻ നൽകുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സും താരത്തിന് ഉണ്ട്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളും മോഡേൺ ലുക്കിലുള്ള ഫോട്ടോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

സാരിയിൽ കുലീനത തുളുമ്പുന്ന ഫോട്ടോകളും മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ആയ ഫോട്ടോകളും താരം ഒരുമിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഏത് രൂപത്തിലും താരത്തിനെ കാണുന്നത് വളരെ സുന്ദരിയായി തന്നെയാണ് എന്നാണ് ആരാധകർ ഇപ്പോൾ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. ഏതു ഡ്രസ്സ് ആയാലും മനോഹരിയായി താരത്തെ കാണുന്നു എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Ankhitha
Ankhitha
Ankhitha
Ankhitha

Leave a Reply

Your email address will not be published.

*