ഞങ്ങൾ മാലിദ്വീപിൽ ആണ് ബിഗ്ബോസിൽ അല്ല… താരദമ്പതികളുടെ പുത്തൻ ഫോട്ടോകൾ വൈറൽ…

in Special Report

സിനിമ-സീരിയൽ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവർക്ക് ഒരുപാട് വലിയ ആരാധകർ വൃന്ദങ്ങൾ ഉണ്ടാകുന്നത് പോലെ അവതാരകർക്കും വലിയ ആരാധകവൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. ഒരുപാട് ഉദാഹരണങ്ങൾ മലയാളത്തിൽ തന്നെ ഇതിന് കാണാനും സാധിക്കുന്നു. കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനികൾ അപർണ്ണയും ജീവയും ആണെന്ന് പറഞ്ഞാൽ തെറ്റാവില്ല.

സിനിമ രംഗത്ത് ഒരുപാട് ദമ്പതികൾ ഉണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകർക്ക് ഇടയിൽ വലിയ പ്രീതി ആയിരിക്കും അതുപോലെ തന്നെ അവതരണ മേഖലയിലും ഒരുപാട് താരദമ്പതികൾ ഉണ്ടാകുകയും അവർക്കെല്ലാം വലിയതോതിൽ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന താര അവതാരക ദമ്പതികളാണ് ജീവയും അപർണയും.

സരിഗമപാ സംഗീത റിയാലിറ്റി ഷോയുടെ അവതാരകനായി ജീവ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഓരോ എപ്പിസോഡ് കഴിയുന്തോറും ജീവക്കുള്ള ആരാധക പിന്തുണ ഏറി വരുന്നത് പ്രേക്ഷകർ ഒന്നടങ്കം വീക്ഷിച്ചതാണ്. വളരെ പെട്ടെന്നാണ് ജീവ സെലിബ്രേറ്റി പദവി നേടിയെടുത്തത്. ആത്മാർഥമായി രസകരവും സരസവുമായ അവതരണ മികവ് ആണ് ജീവ പ്രകടിപ്പിക്കുന്നത്. ജീവയെ പ്രേക്ഷകർ സ്വീകരിച്ചതിനു ശേഷമാണ് പ്രിയപത്നി അപർണ ആ മേഖലയിലേക്ക് കടന്നു വരുന്നത്.

ആദ്യം ക്യാബിൻ ക്രൂ ആയി വിദേശത്ത് ജോലി ചെയ്തിരുന്ന അപർണ തോമസ് ഭർത്താവിന്റെ കൂടെ അവതാരക രംഗത്തേക്ക് കടന്നു വരികയും വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തു. ഇപ്പോൾ താരദമ്പതികൾക്ക് ആരാധകർ ഏറെയാണ്. അവതരണ മേഖലയിൽ മാത്രമല്ല ഇപ്പോൾ മോഡലിംഗ് രംഗത്തും താരം പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ് ഈ താര ദമ്പതികൾ.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ആണ് ഇപ്പോൾ താരദമ്പതികൾ പങ്കെടുക്കുന്നത്. ഗ്ലാമറസ് ആയുള്ള ഫോട്ടോകളാണ് മിക്കവയും എന്നതും പ്രേക്ഷകർക്കിടയിൽ താരദമ്പതികളുടെ സ്ഥാനം കൂട്ടുന്നുണ്ട്. വളരെ കൃത്യമായി തന്റെ ഫോട്ടോഷൂട്ടുകൾക്ക് ഇരുവരും ക്യാപ്ഷൻ നൽകാറുണ്ട്. വളരെ രസകരമായി ക്യാപ്റ്റൻ നൽകുന്നതിൽ ഇവർ വിജയിക്കുകയും ചെയ്യാറുണ്ട്. കാരണം പ്രേക്ഷകർക്കിടയിൽ ഫോട്ടോകൾ വൈറലാകുന്നത് പോലെതന്നെയാണ് ക്യാപ്ഷനും വൈറലാകുന്നത്.

ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത് മാലിദ്വീപിൽ നിന്നുള്ള ഫോട്ടോകൾ ആണ്. ഗ്ലാമർ ലുക്കിലാണ് അപർണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോട്ടിൽ പ്രത്യക്ഷപ്പെട്ട ജീവിക്കും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. “സോറി ഞങ്ങൾ മാലിദ്വീപിൽ ആണ് ബിഗ്ബോസിൽ അല്ല” എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നും പോയുമിരിക്കുന്ന സമയമാണിത്.

അങ്ങനെ പേര് വിവരങ്ങൾ പുറത്തു വന്നവരുടെ കൂട്ടത്തിൽ ഊഹാപോഹങ്ങൾ ആണെങ്കിൽ പോലും ഇവരുടെ പേരും ഉയർന്നിരുന്നു എന്നതാണ് ക്യാപ്ഷനിൽ നിന്നും മനസ്സിലാകുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരങ്ങളുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*