ഗ്ലാമറായി അപർണ തോമസ്… മാലി ദ്വീപിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം…

in Special Report

സിനിമ-സീരിയൽ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവർക്ക് ഒരുപാട് വലിയ ആരാധകർ വൃന്ദങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ അവതാരകർക്കും ഇതുപോലെ തന്നെ വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകർക്ക് വലിയ പ്രിയം ആയിരിക്കും

അതുപോലെ തന്നെ അവതരണ മേഖലയിലും ഒരുപാട് താരദമ്പതികൾ ഉണ്ടാകുകയും അവർക്കെല്ലാം വലിയതോതിൽ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കുകയും ചെയ്തിട്ടുണ്ട്. ദമ്പതികൾ ഏത് മേഖലയിൽ വന്നാലും പ്രേക്ഷകപ്രീതി നേടിയെടുക്കാൻ എളുപ്പമാണ് എന്ന് ചുരുക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന താര അവതാരക ദമ്പതികളാണ് ജീവയും അപർണയും.

സരിഗമപാ സംഗീത റിയാലിറ്റി ഷോയുടെ അവതാരകനായി ജീവ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. വളരെ പെട്ടെന്നാണ് ജീവ സെലിബ്രേറ്റി പദവി നേടിയെടുത്തത്. രസകരവും സരസവുമായ അവതരണ മികവ് തന്നെയാണ് ആരാധക പിന്തുണയ്ക്കും പ്രേക്ഷക പ്രീതിയും പിന്നിലെ കാരണം. ജീവയെ പ്രേക്ഷകർ സ്വീകരിച്ചതിനു ശേഷമാണ് പ്രിയപത്നി അപർണ ആ മേഖലയിലേക്ക് കടന്നു വരുന്നത്.

ആദ്യം ക്യാബിൻ ക്രൂ ആയി വിദേശത്ത് ജോലി ചെയ്തിരുന്ന അപർണ തോമസ് ഭർത്താവിന്റെ കൂടെ അവതാരക രംഗത്തേക്ക് കടന്നുവരികയും വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. അവതരണ മേഖലയിൽ മാത്രമല്ല ഇപ്പോൾ മോഡലിംഗ് രംഗത്തും താരം പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ്. നിരന്തരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ആണ് താരങ്ങൾ പങ്കുകൊള്ളുന്നത്.

ദിവസങ്ങളിൽ താരദമ്പതികൾ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ വർത്തമാനങ്ങളും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞിരുന്നു. കൂട്ടത്തിൽ അപർണ ഇത്രത്തോളം ഗ്ലാമറസായി ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന് കമന്റുകൾ വരുന്നുണ്ട്. കാരണം അത്രത്തോളം ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ ഇരുവരും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

ഒരുപാടു മോഡൽ ഫോട്ടോഷൂട്ട് കളിൽ താരങ്ങൾ ഇതിനുമുമ്പും പങ്കെടുത്തിട്ടുണ്ട് എങ്കിലും, ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും താരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും, ഇത്രത്തോളം ഹോട്ടായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അത്രത്തോളം ഹോട്ട് ആയാണ് താരം മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*