ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ ബംഗാളി നായിക…. ഫോട്ടോകൾ വൈറലാകുന്നു….

in Special Report

ഇന്ത്യൻ സിനിമാരംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഇന സഹ. ബംഗാളി സിനിമയിലും സീരിയലിലും ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2011 ൽ അഭിനയ ലോകത്തേക്ക് താരം കടന്നു വരുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്.

താരം നടി മോഡൽ എന്നതിലുപരി ഒരു പ്രൊഡ്യൂസറും കൂടിയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാനും ആ കഴിവുകൾ പ്രകടിപ്പിച്ച അതിലൂടെ എല്ലാം വിജയം നേടാനും സാധിച്ചാൽ അവർക്ക് വളരെ പെട്ടെന്ന് തന്നെ പ്രശസ്തനാവാൻ സാധിക്കാറുണ്ട് ആ കൂട്ടത്തിൽ താരത്തെ എണ്ണാൻ കഴിയും.

ബംഗാളി ടിവി സീരിയലുകളിലെ മിന്നും താരമാണ് ഇന സഹ. ദേശീയ അവാർഡ് നേടിയ ആമി ആട് എന്ന ബംഗാളി സിനിമയിൽ ആമിന എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് തുടർച്ചയായി ബംഗാളിയിലും മലയാളത്തിലുമായി ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചു.

മലയാള സിനിമയിൽ അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിപ്രായങ്ങൾ മലയാളികളും താരത്തിന് നൽകുന്നു.

പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണി യിലും യൂ ടൂ ബ്രൂട്ടസ് ലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. ചുരുക്കം ചില തെലുങ്ക് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് ഭാഷയാണ് എങ്കിലും മികച്ച അഭിനയം ആണ് താരം ഓരോ കഥാപാത്രത്തിനും പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ നേടാൻ സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഗ്ലാമർ ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് താരത്തെ ഇത്രയും ബോൾഡായി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ പുത്തൻ ഫോട്ടോകൾ നേടുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Ena
Ena
Ena
Ena
Ena

Leave a Reply

Your email address will not be published.

*