
കഴിഞ്ഞ ആഴ്ചയിൽ റിലീസിന് എത്തിയ അഞ്ച് സിനിമകൾക്കിടയിൽ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ സിനിമയാണ് ഒരുത്തി. മലയാള സിനിമ മേഖലയിൽ സജീവമായ എന്ന കാലഘട്ടത്തിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയിരുന്ന നവ്യാനായരുടെ ഗംഭീര തിരിച്ചുവരവ് ഈ സിനിമയിലൂടെ ആയി എന്നതും സിനിമയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.



സിനിമയുടെ വിശേഷങ്ങൾ ഉം മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചതു പോലെ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ സംഭവ വികാസങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങൾക്കപ്പുറം വ്യക്തിപരമായ പല കാര്യങ്ങളും വിനായകനും ആയി ചോദിച്ചതാണ് ഏറെ തർക്കങ്ങൾ ഉണ്ടാക്കിയത്. വളരെ തുറന്ന മനോഭാവത്തിലാണ് വിനായകൻ സംസാരിച്ചതും.



വിനായകൻ എതിരെ നേരത്തെ ഒരു യുവതി മീ റ്റു ആരോപണമുന്നയിച്ചിരുന്നു ഇതിനെക്കുറിച്ച് പ്രശ്നത്തിൽ ചോദ്യം വന്നതോടെയാണ് പ്രസ് മീറ്റ് മറ്റൊരു ലെവലിലേക്ക് മാറിയത് എന്ന് നിസ്സംശയം പറയാം. പ്രെസ്സ് മീറ്റ് പുറത്തു വന്നതിനു ശേഷം ഒരുപാട് പേരാണ് വിനായകന് എതിരെ പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്. ഒരുപാട് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള വിവാദ പരമായ പ്രസ്താവനകളാണ് വിനായകൻ നടത്തിയതും.



എന്താണ് മീ റ്റു എന്ന് എനിക്ക് അറിയില്ല എനിക്ക് ഒരു സ്ത്രീയെ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന തോന്നിയാൽ അവളോട് ഞാൻ നേരിട്ട് ചോദിക്കും അങ്ങനെ ഞാൻ ജീവിതത്തിൽ പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്നും ഇതിന് മീ റ്റു എന്നാണ് പറയുക എങ്കിൽ ഞാൻ ഇനിയും ചെയ്യും എന്നൊക്കെയാണ് വിനായകൻ പറഞ്ഞത്. ഇതിനെതിരെയാണ് പല പ്രശസ്തരും തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്.



നടൻ ഹരീഷ് പേരടി വളരെ ശക്തമായ ഭാഷയിലാണ് വിനായകന്റെ പ്രസ്താവനകളോട് പ്രതികരിച്ചത്. കൂട്ടത്തിൽ ഹരീഷ് പേരടി എന്തു കൊണ്ടാണ് ഡബ്ല്യുസിസി ഇതിനെതിരെ പ്രതികരിക്കാത്തത് എന്ന് തന്റെ പോസ്റ്റിൽ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പാർവതി തിരുവോത്ത് തന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത്. വിനായകന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം shame എന്നാണ് താരം കുറിച്ചത്.



