അഭിമുഖത്തിൽ ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു… ഞാൻ ഉദ്ദേശിച്ചത് അതല്ല പ്രചരിച്ചത്… തുറന്നുപറഞ്ഞ് വീണ നന്ദകുമാർ…

in Special Report

മലയാള സിനിമ മേഖലയെ തന്നെ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ വലിയ ആരാധക വൃന്തത്തെ നേടിയ താരമാണ് വീണ നന്ദകുമാർ. മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് ഈ ഒരൊറ്റ സിനിമ കൊണ്ട് കഴിഞ്ഞു. കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം വളരെ പെട്ടന്ന് നേടിയെടുത്തു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

ഈ അടുത്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന സിനിമകളിലും താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ ഒരു വെളിപ്പെടുത്തൽ ആണ്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ച് താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് എതിരെയാണ് താരമിപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ആർച്ചയുടെ സുഹൃത്തിന്റെ വേഷമാണ് താരം ചെയ്തത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് മുമ്പാണ് മരക്കാറിലെ അവസരം ലഭിച്ചത് എന്ന താരം നേരത്തെ വ്യക്തമാക്കിയിരുന്നു ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തെറ്റായ വ്യാഖ്യാനം തോടൊപ്പം ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത് ഞാനീ പറഞ്ഞതിനെ അർത്ഥം കെട്ടിയോൾ ചെയ്തതിനുശേഷമാണ് മരക്കാറിൽ അവസരം വരുന്നത് എങ്കിൽ ചെയ്യില്ല എന്നല്ല എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങളും പുതിയ പാഠങ്ങൾ ആണ് എന്നും സിനിമയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മരയ്ക്കാർ ലഭിച്ചത് എന്നും ലാലേട്ടനും പ്രിയദർശൻ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ വളരെ നല്ലതായിട്ടെ കരുതിയിട്ടുള്ളൂ എന്നും താരം തുറന്നു പറഞ്ഞു. വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. താരത്തിന്റെ അഭിനയമികവു കൊണ്ട് താരം നേടിയ സജീവമായ ആരാധക ബന്ധങ്ങൾ വളരെ പെട്ടെന്നാണ് താരത്തിന് വാക്കുകൾ ഏറ്റെടുത്തത്.

Veena
Veena
Veena
Veena

Leave a Reply

Your email address will not be published.

*