“പൂമുത്തോളെ…” സാരിയിൽ അഴകായി ജോസഫ് നായിക… ഫോട്ടോകൾ വൈറൽ….

in Special Report

ജോസഫ് എന്ന സിനിമയിലെ സ്റ്റെല്ലാ പീറ്റർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആത്മിയ രാജൻ.
ചില സിനിമകൾ ഓരോ അഭിനേതാക്കളെയും വലിയ കാലഘട്ടത്തിലേക്ക് ഓർമപ്പെടുത്താറുണ്ട്. സിനിമ പറയാൻ ശ്രമിക്കുന്ന കഥയുടെ മേന്മ കൊണ്ടും താരങ്ങൾ അഭിനയിച്ചതിന്റെ മികവു കൊണ്ടും എല്ലാമാണ് ഇങ്ങനെ. ഇത്തരത്തിൽ ഒരു സിനിമയായിരുന്നു ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ജോസഫ്.

ഒരുപാട് താരങ്ങൾ അണിനിരന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംസ്ഥാന- ദേശീയ തലത്തിൽ വരെ അവാർഡുകൾ നേടാൻ ഈ സിനിമക്ക് സാധിക്കുകയും ചെയ്തു. അഭിനയിച്ചവർ എല്ലാം മികച്ച അഭിനയ വൈഭവം കാഴ്ചവച്ചത് എടുത്തുപറയേണ്ടതാണ്. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു സ്റ്റെല്ല പീറ്റർ. ജോസഫിന്റെ ആദ്യഭാര്യ ആയിരുന്നു സ്റ്റെല്ലാ പീറ്റർ. വളരെ പക്വതയോടെയും മികവോടെയും ആണ് താരം അഭിനയത്തെ സമീപിച്ചത്.

അതുകൊണ്ട് തന്നെയായിരിക്കണം നിറഞ്ഞ കയ്യടി താരത്തിന് ഈ സിനിമയിൽ ലഭിച്ചതും. 2009 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ജോസഫ് എന്ന സിനിമ താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു എന്ന് മാത്രം. വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 2012 ൽ മനം കൊത്തി പാർവേ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

മാർക്കോണി മത്തായി, പൃഥ്വിരാജ് നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ കൊൾഡ് കേസ് എന്നീ സിനിമകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ മികച്ച രൂപത്തിൽ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന വിധത്തിൽ താരം അവതരിപ്പിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു.

കേരള ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ് താരത്തിനു ലഭിച്ചത് ജോസഫ് എന്ന സിനിമയിലെ അഭിനയത്തിനാണ്. അത്രത്തോളം മനോഹരമായാണ് ആ സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഫേസ്ബുക്കിൽ തന്നെ 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും അതുപോലെതന്നെ ഒരുപാട് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു.

അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെയും പുതിയ ഫോട്ടോകളും വിശേഷങ്ങളും പങ്കു വെച്ചാൽ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വച്ച് നിമിഷങ്ങൾക്കകം താരത്തിന് പോസ്റ്റുകൾ മിക്കതും വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോ ക്യൂട്ട് ലുക്കിൽ ഉള്ളതാണ് സാരിയുടുത്ത കിടിലൻ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ആരാധകർ നൽകുന്നത്. താരത്തിന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ അഖിലം ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് വളരെ പെട്ടെന്നാണ് പോസ്റ്റുകൾ വൈറലാകുന്നത്. എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.

Athmiya
Athmiya
Athmiya

Leave a Reply

Your email address will not be published.

*