അറബിക്കുത്ത് ഡാൻസ് പലരും ചെയ്തിട്ടുണ്ടെങ്കിലും മാരക വേർഷൻ ഇതാണ്… ഇനിയ പൊളിച്ചു

in Special Report

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തിലെ മികവാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 2005 മുതൽ താരം അഭിനയ രംഗത്ത് സജീവമായി തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച ആഭിനയം പ്രകടിപ്പിച്ചിട്ടുണ്ട്.

2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി എന്ന സിമിമയിലൂടെ താരം തമിഴിലും അരങ്ങേറി. തൊട്ടടുത്ത വർഷം  2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരുണ്ട്.

മലയാളത്തിനും തമിഴിനും പുറമേ ഇപ്പോൾ താരം കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോണിലൂടെയാണ് താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് താരം കൂടുതൽ സിനിമകൾ ചെയ്യുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയാണ് താരം നേടിയത് എന്നും പറയപ്പെടേണ്ടതാണ്.

ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ടിവി റിയാലിറ്റി ഷോകളിൽ  ജഡ്ജ് ആയും മത്സരാർത്ഥിയായും താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ പോലും വൈറലാണ്. ഒരുപാട് കഴിവുകൾ സിനിമാ മേഖലയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. മോഡർലിംഗ് രംഗത്തും താരമിപ്പോൾ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അതിനു പുറമെ മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കുന്നുണ്ട്.   ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബീസ്റ്റ് സിനിമയിലെ വൈറലായ അറബിക്കുത്ത് ഡാൻസ് ചെയ്യുന്ന വീഡിയോ ആണ്. വളരെ പെട്ടന്നാണ് താരത്തിന്റെ വീഡിയോ വൈറലായത്. മികച്ച പ്രതികാരങ്ങൾ ആരാധകർ വീഡിയോക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നുമുണ്ട്.

Ineya
Ineya
Ineya
Ineya

Leave a Reply

Your email address will not be published.

*