
ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് കഴിവുകൾ കൊണ്ട് അറിയപ്പെടുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത അഭിനേത്രിയാണ് രേവതി. ചലച്ചിത്ര അഭിനേത്രി എന്നതിന് കൂടെ സംവിധായക എന്ന രൂപത്തിലും താരം അറിയപ്പെടുന്നു. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും അഭിനയിച്ച ഓരോ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപത് വർഷക്കാലമായി താരം സിനിമാ മേഖലയിൽ സജീവമാണ്. ഇതിനോടകം ഒരുപാട് തവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞു. തമിഴ് സിനിമയിൽ താരം അഭിനയിച്ചപ്പോൾ തേവർ മകൻ എന്ന സിനിമയിൽ താരത്തിനെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന താരം അഭിനയത്തിലൂടെ തന്നെയാണ് പ്രശസ്തയായത്.

1982 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിലെ കിലുക്കം ,ദേവാസുരം, വരവേല്പ്, മായാമയൂരം, അദ്വൈതം, നന്ദനം എന്നി ചിത്രങ്ങളിലെ വേഷം വളരെ ശ്രദ്ധേയമായി താരം അവതരിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടികൊടുത്തവയും കൂടെയാണ്.



രണ്ട് സിനിമകളാണ് ഇതിനോടകം താരം സംവിധാനം ചെയ്തത്. 2002ൽ മിത്ര എന്ന ചിത്രവും 2004 ൽ ഫിർ മിലേംഗെ എന്ന ചിത്രവുമാണ് താരം സംവിധാനം ചെയ്തത്. എന്തായാലും ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും സംവിധായകനെന്ന നിലയിലും താരം ഇപ്പോഴും പ്രശോഭിച്ചു നിൽക്കുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും താരം സ്വന്തം അഭിപ്രായങ്ങൾ സധൈര്യം മുന്നോട്ടു വന്ന് പറഞ്ഞിട്ടുണ്ട്.



അതുകൊണ്ടുതന്നെ പലപ്പോഴും താരത്തിന്റെ അഭിമുഖങ്ങൾ വൈറൽ ആകാറുണ്ട് ഇപ്പോൾ താരത്തിനെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അച്ഛനും അമ്മയും ഉള്ള ഫിസിക്കൽ റിലേഷൻഷിപ്പ് മ്ലേച്ചമായ ഒന്നല്ല എന്നും അത് പരിപൂർണമായ പരിശുദ്ധിയുള്ള ഒരു ബന്ധമാണ് എന്നാണ് താരം പറയുന്നത്. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് മുൻപിൽ വച്ച് അച്ഛൻ അമ്മക്ക് ഉമ്മ കൊടുക്കുന്നത് നാണക്കേട് വിചാരിക്കുന്നത് കൊണ്ട് ഇന്ന് പലർക്കും പല അബദ്ധങ്ങളും സംഭവിക്കുന്നു എന്നും താരം പറയുന്നു.



ഇന്ന് സമൂഹത്തിൽ പല പ്രശ്നങ്ങളും കേൾക്കുമ്പോൾ പെൺകുട്ടികൾ തന്നെ വേണ്ട എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും പലപ്പോഴും പെൺകുട്ടികളുടെ മാതാപിതാക്കളുടെ മനസിലെ വിഷമങ്ങളും ചിന്തകളും എന്തൊക്കെയായിരിക്കും എന്ന് ചിന്തിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. അച്ഛനുമമ്മയും ഉള്ള സ്നേഹപ്രകടനങ്ങൾ സാധാരണയായി മാറണമെന്നും അതൊരു വൃത്തികേടാണ് എന്ന ചിന്താഗതി ചെറുപ്പം മുതൽ തന്നെ മക്കൾക്ക് കൊടുക്കരുത് എന്നാണ് താരം അടിവരയിട്ടു പറയുന്നത്.

