
സിനിമ അഭിനയ മേഖലയിൽ ഒരുപാട് വർഷമായി തന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന യുവ അഭിനേത്രികൾ ആണ് ആലിയ ഭട്ടും സാറ അലി ഖാനും. അഭിനയം കൊണ്ട് ഇരുവർക്കും പ്രേക്ഷകരെ പിടിച്ചിരുത്താനും പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട് വളരെ മികവിലാണ് ഓരോ കഥാപാത്രങ്ങളെയും രണ്ടുപേരും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചത്.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. 2018 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഓരോ വേഷങ്ങളും മികച്ച രൂപത്തിൽ ആണ് താരം കൈകാര്യം ചെയ്തത്.



ബോളിവുഡ് സിനിമയിൽ വളർന്നു വരുന്ന താരമാണ് സാറ അലി ഖാൻ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാനിന്റെയും അമൃത സിംഗന്റെയും മകളാണ് താരം. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത് എന്നത് താരത്തെ ആരാധകരിലേക്ക് ആകർഷിക്കുന്നുണ്ട്.



സിംബ, ലവ് ആജ് കൾ, കൂളി no 1 എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ഇപ്പോൾ സാറ അലി ഖാൻ ആലിയഭട്ടിന് ജന്മദിനം ആശംസിച്ചപ്പോൾ പങ്കുവെച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും ഒരുമിച്ചുള്ള ചെറുപ്പകാലത്തെ ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോകളും താരം പങ്കു വച്ചിട്ടുണ്ട്. വളരെ ക്യൂട്ട് ലുക്കിൽ ആണ് ഇരുവരെയും ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. എന്തായാലും ഇവർ തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഓരോ ഫോട്ടോകളും എന്നാണ് ആരാധകർക്ക് പറയാനുള്ളത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.



അഭിനയ വൈഭവം കൊണ്ട് സിനിമ ലോകത്തെ മുഴുവൻ കയ്യിലെടുക്കാൻ സാധിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. 1999 ൽ അക്ഷയ് കുമാർ പ്രീതി സിന്റ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സംഘർഷ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആക്ട്രസ് എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്.



തുടക്കം മുതൽ താരത്തിന് മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ അവസരമുണ്ടായി. അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താര ത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് ആരാധക അഭിപ്രായം. താരം ഫിലിം ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രീൻ റൈറ്റർ എന്നിങ്ങനെ പല മേഖലയിൽ തിളങ്ങിനിൽക്കുന്ന മഹേഷ് ഭട്ട് ന്റെ മകളാണ്.






