ആരാധകരെ അമ്പരിപ്പിച്ച് നടി.. പറയാന്‍ എന്തിനു മടിക്കണം.. ഞാന്‍ അവിവാഹിതയാണ്.. പക്ഷെ എനിക്ക് 4 വയസ്സുള്ള ഒരു മകളും ഉണ്ട്.. തുറന്ന് പറഞ്ഞ് പ്രിയ താരം മാഹി ഗില്‍..

in Special Report

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഹി ഗിൽ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

രണ്ടായിരത്തി മൂന്നിൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ബോളിവുഡ് സിനിമയിൽ ആണ് കൂടുതലും ശ്രദ്ധ ചെലുത്തിയത്. കൂടാതെ ഒരുപാട് നല്ല പഞ്ചാബി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു വരികയാണ്.

നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയും കൂടിയാണ് താരം. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ പല പ്രസ്താവനകൾക്കെതിരെ വിമർശനങ്ങൾ വന്നിട്ടുണ്ട്.

താരം ലിവിംഗ് ടുഗദർ ൽ ആണ്. ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എങ്കിലും ഒരു കുട്ടിയുടെ അമ്മയാണ് താരം. അവിവാഹിതയായ അമ്മ എന്ന് തുറന്നു പറയുന്നതിൽ അഭിമാനം കൊള്ളുകയാണ് താരം. ഒരു ബിസിനസ് മാൻ ആണ് താരതിന്റെ ജീവിതപങ്കാളി. ഇവർ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ അവർക്ക് ഒരു കുട്ടിയുണ്ട്.

ഈ വിഷയത്തിൽ ഈ അടുത്ത താരം പ്രതികരിക്കുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. വിവാഹം എന്ന ചട്ട ത്തിനോട് എനിക്ക് താല്പര്യമില്ല. അതിനോട് ഞാൻ യോജിക്കുന്നില്ല. ഒരാളോടൊപ്പം സന്തോഷത്തോടുകൂടി ജീവിക്കണമെങ്കിൽ വിവാഹം അനിവാര്യമാണെന്ന് ഉള്ള ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനൊരു അവിവാഹിതയായ അമ്മയാണ്.
എന്ന് താരം പറയുകയുണ്ടായി.

സിനിമകളിലും വെബ് സീരീസ് കളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മഹി ഗിൽ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് D എന്ന സിനിമയിലെ പാറു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Mahi
Mahi

Leave a Reply

Your email address will not be published.

*