ഭർത്താവിന് ഇല്ലാത്ത ദണ്ണം എന്തിനാണ് നാട്ടുകാർക്ക് എന്ന് മനസ്സിലാകുന്നില്ല… സദാചാര കമന്റുകൾക്കെതിരെ തുറന്നടിച്ച് ജീവ…

in Special Report

സിനിമ സീരിയൽ രംഗങ്ങളിൽ അഭിനയിക്കുന്നവർക്ക് ആരാധകർ ഉള്ളതു പോലെ തന്നെ അവതരണ മേഖലയിൽ സജീവമായി നിൽക്കുന്നവർക്കും എന്ന് ഒരുപാട് ആരാധകരുണ്ട്. ഓരോ പരിപാടിയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടി കൊണ്ട് ഓരോ എപ്പിസോഡുകളും വളരെ വിജയകരമായി പൂർത്തിയാക്കുന്ന ഒട്ടനവധി അവതാരകർ മലയാളത്തിലും ഇപ്പോൾ സജീവമാണ്.

ഇത്തരത്തിൽ സരിഗമപാ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനായി പ്രേക്ഷകർക്ക് ഇടയിലേക്ക് കടന്നു വന്ന് വളരെ പെട്ടെന്ന് തന്നെ ആബാലവൃദ്ധം ജനങ്ങളെയും തന്റെ ആരാധക വലയത്തിലേക്ക് ആകർഷിച്ച സരസമായ സംഭാഷണ രീതിയുടെ ഉടമയാണ് ജീവ. മത്സരാർത്ഥികളോടും ജഡ്ജ്കളോടുമുള്ള സംസാരം പോലും പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. അത്രത്തോളം സരസമായും ആത്മാർത്ഥമായും ആണ് താരം പരിപാടി ഹോസ്റ്റ് ചെയ്യുന്നത് എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും.

ജീവിയുടെ ഭാര്യ ക്യാബിൻ ക്രൂ ആയിരുന്ന അപർണ തോമസും ഇപ്പോൾ ഭർത്താവിന്റെ പാതയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഒരുപാട് പരിപാടികൾ സ രി ഗ മ പ ക ശേഷം ജീവയും അപർണ്ണയും ഒരുമിച്ച് അവതരിപ്പിക്കുകയുണ്ടായി. അതിലൂടെ താരദമ്പതികൾ സെലിബ്രേറ്റികൾ ആയി മാറി. മോഡലിംഗ് രംഗത്തും ഇരുവരും സജീവ സാന്നിധ്യമാണ്. ഒട്ടനവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ ഇരുവരും പങ്കെടുക്കുകയുണ്ടായി.

ഇപ്പോൾ അനൂപ് മേനോൻ നായകനായി പുറത്തിറങ്ങിയ 21 ഗ്രാം എന്ന സിനിമയിലും ജീവ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു കൊണ്ട് സിനിമ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയം ആവുകയാണ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താര ദമ്പതികൾക്ക് ഒട്ടനവധി ആരാധകർ സജീവമായി ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും അവരെ താരദമ്പതികൾ കുറിച്ച് വരുന്ന വാർത്തകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത് .

ഇപ്പോൾ മാലിദ്വീപിൽ പോയി ഇരുവരും പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനെ തുടർന്ന് സദാചാര കമന്റുകൾ വന്നു. ഫോട്ടോഗ്രഫിക്ക്‌ താഴെ പ്രത്യക്ഷപ്പെട്ട സദാചാര കമന്റുകൾക്കെതിരെ ജീവ തന്റെ അഭിപ്രായം തുറന്നു പറയുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഭർത്താവായ തനിക്കില്ലാത്ത ദണ്ണം എന്തിനാണ് നാട്ടുകാർക്ക് എന്നാണ് ജീവ വളരെ വ്യക്തമായി ചോദിച്ചത്.

മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് അപർണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. കാര്യങ്ങൾ കാണുന്ന രീതിയിൽ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകൾക്ക് കാരണം എന്നും ഞാനും ഭാര്യയും കൂടെ ടൂർ പോകുമ്പോൾ അവൾ അവൾക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവർക്കും താൽപര്യം എന്നുമാണ് ജീവ പറയുന്നത്.

വസ്ത്ര ധാരണത്തിന് എല്ലാവർക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കട്ടെ…. വേറാരും അതിൽ ഇടപെടണ്ട. ഞാൻ പോലും അതിൽ ഇടപെടുന്നില്ല. അവൾ എന്ത് ധരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നുവോ അവൾ അത് ധരിക്കട്ടെ എന്ന പക്ഷമാണ് ജീവക്ക് എന്നാണ് താരത്തിന്റെ മറുപടിയിൽ നിന്നും മനസ്സിലാകുന്നത്. നിങ്ങളുടെ സ്വകാര്യത നിങ്ങൾ കണ്ടാൽപ്പോരെ എന്നാെക്കെ ചിലർ ചോദിക്കാറുണ്ട്. നാട്ടുകാർ എന്ത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ എന്നും ജീവ കൂട്ടിച്ചേർത്തു.

Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*