ഉസ്താദ് ഹോട്ടലിൽ കരീമിക്കയുടെ മനസ്സ് കീഴടക്കിയ ഹൂറി.. മൗലവിയുടെ മകൾ കിടിലൻ വേഷത്തിൽ…

in Special Report

2012 ൽ അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഉസ്താദ് ഹോട്ടൽ. ഒരുപക്ഷേ ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ കരിയർ ബ്രേക്ക് എന്ന് തന്നെ പറയാവുന്ന സിനിമയാണ് ഉസ്താദ് ഹോട്ടൽ.

മലയാള സിനിമാ പ്രേമികൾ ഈ സിനിമയെ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒരുപാട് താരനിര അണിനിരന്ന ഈ സിനിമ മലയാളികൾക്കിടയിൽ ഓളം സൃഷ്ടിച്ചിരുന്നു. തിലകൻ സിദ്ദീഖ് നിത്യ മേനോൻ മാമുക്കോയ ലെന ആസിഫ് അലി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.

ഈ സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാളവിക നായർ. കരീംക്ക എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തിലകൻ ന്റെ ചെറുപ്പത്തിലേ വേഷത്തിന്റെ പ്രണയിനിയായി അഭിനയിച്ച താരമാണ് മാളവിക നായർ.

മൗലവിയുടെ യുടെ മകൾ അഥവാ കരീംക്ക യുടെ ഹൃദയം കീഴടക്കിയ ഹൂരി എന്ന നിലയിലാണ് മാളവിക നായർ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. കിളിവാതിളിൽ എത്തി നോക്കുന്ന താരത്തിന്റെ സുന്ദര നിഷ്കളങ്ക മുഖം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ ഒരൊറ്റ സിനിമയിലൂടെ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടു.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തട്ടമിട്ട സുന്ദരിയിൽ നിന്ന് ബോൾഡ് വേഷത്തിലേക്കുള്ള തരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം.

മലയാളസിനിമക്ക്‌ പുറമേ തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാളവിക നായർ. ബ്ലാക്ക് ബട്ടർഫ്ലൈ & കുക്കു എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

Malvika
Malvika

Leave a Reply

Your email address will not be published.

*