
മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗോപിക രമേശ്. അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.



സ്കൂൾ കുട്ടികൾ മുതൽ യൗവനത്തിൽ ഇരിക്കുന്നവർക്ക് വരെ ഒരേ പോലെ ആസ്വദിച്ച് ക്യാമ്പസ് റൊമാന്റിക് മൂവി ആയിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫിയായെത്തി വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.



പിന്നീട് ചെയ്ത ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും വളരെ മികച്ച രൂപത്തിലും വളരെ മനോഹരമായ രീതിയിലുമാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് സിനിമാ പ്രേമികൾ താരത്തെ കുറിച്ചു പറയുന്നത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ താരത്തിന് തെളിയിക്കാനും സാധിച്ചിട്ടുണ്ട്.



തണ്ണീർമത്തൻ എന്ന ആദ്യ സിനിമയുടെ വിജയത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. കൂടാതെ ഫോർ ഉള്‍പ്പെടെ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഗോപിക എത്താനിരിക്കുകയുമാണ്. മലയാള സിനിമയിൽ എന്നല്ല ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. എന്തായാലും മികച്ച അഭിനേത്രി ആണ് താരം എന്നതിൽ ഒരാൾക്കും സംശയമില്ല.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം തന്റെ അഭിപ്രായങ്ങൾ സധൈര്യം തുടർന്നു പറയുന്ന മനോഭാവക്കാരി ആയതു കൊണ്ടു തന്നെ താരത്തിന്റെ പല അഭിമുഖങ്ങളും ഈയടുത്ത വൈറലാവുകയുണ്ടായി. വളരെ പക്വമായ ആണ് ഓരോ വിഷയത്തെയും താരം നോക്കിക്കാണുന്നത് എന്ന താരത്തിന് അഭിമുഖങ്ങളിൽ നിന്ന് മനസ്സിലാക്കാറുണ്ട്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം ഈയടുത്തായി പങ്കെടുക്കുകയുണ്ടായി. ചലച്ചിത്ര അഭിനേത്രി എന്ന നിലക്കൊപ്പം മോഡൽ എന്ന രൂപത്തിലും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിയുന്നുണ്ട് എന്ന് ചുരുക്കം. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന കറുപ്പ് സാരിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.




