അപ്പൊ ഇതാണല്ലേ ഫിറ്റ്നസ് രഹസ്യം?! ജിമ്മിൽ നിന്ന് വർക്കൗട്ട് കഴിഞ്ഞു വരുന്ന താരത്തിന്റെ ഫോട്ടോ വൈറൽ ആകുന്നു…

in Special Report

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താര സുന്ദരിയാണ് നേഹ ശർമ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു.

സെലിബ്രേട്ടി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബിസിനസ് മാനും രാഷ്ട്രീയ നേതാവുമായ അജീത് ശർമയുടെ മകളാണ് നേഹ ശർമ. ഫാഷൻ ഡിസൈൻ പഠിച്ചതിന്ന് ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

b

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ചില കാർഡിഡ് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞു വരുന്ന താരത്തിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇതാണ് താരത്തിന്റെ ഫിറ്റ്നസ് രഹസ്യം എന്ന് ആരാധകർ ഇപ്പോൾ മനസ്സിലാക്കി തുടങ്ങി.

2007 ൽ രം ചാരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 2010 ലാണ് താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ഹിന്ദി തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമേ മലയാളം മന്ദാറിൻ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട സോളോ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാരംഗത്ത് അഭിനയിക്കുന്നത്. ഇതിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറി.

Neha
Neha
Neha
Neha

Leave a Reply

Your email address will not be published.

*