വെള്ളരിപ്രാവിനെ പോലെ അഴകായി നോറ ഫത്തേഹി…താരത്തെ കാണാൻ തടിച്ചുകൂടി ആരാധകർ..

in Special Report

അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ ഫത്തേഹി. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാനും പക്വതയും പ്രാവീണ്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമർപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിനു പുറമെ താരം കൈവച്ച മേഖലകളിലെല്ലാം വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഭാഗ്യം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ താരത്തിന് ഉള്ളത്.

റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെ മനസ്സിൽ താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ചിരപ്രതിഷ്ഠ നേടിയത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സാധാരണയായി ആരാധകർ സ്വീകരിക്കാറുള്ളത്.

2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. വർഷങ്ങൾ പിന്നിടുന്തോറും ആരാധകരുടെ എണ്ണം വർദ്ധിക്കുകയും മോഹിപ്പിക്കുന്ന സൗന്ദര്യം അതുപോലെ നിലനിർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളെയും താരം തന്നെ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും അതുവരെയും താരം പ്രകടിപ്പിച്ചത് തികഞ്ഞ മത്സരബുദ്ധി ആയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ജനപ്രീതി നേടാനും കൈയ്യടി നേടാനും ബിഗ് ബോസ് എന്ന വലിയ റിയാലിറ്റി ഷോ സഹായകമായിട്ടുണ്ട്.

ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തുകൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. കൂടാതെ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്.

മോഡൽ രംഗത്ത് താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്.

Nora
Nora
Nora
Nora

Leave a Reply

Your email address will not be published.

*