ആരാധകർ ഏറ്റെടുത്ത നമ്മുടെ സംയുക്തയുടെ ക്യൂട്ട് ഫോട്ടോസ് കാണാം… പൊളി…

in Special Report

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടിവന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകുന്നത്. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് വരാൻ കാരണം.

ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. ഏതുഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്. കാരണം ഏത് വേഷങ്ങളും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കാറുണ്ട്.

2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. മലയാളത്തിലെയും ഇതരഭാഷകളിൽ നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ കഥാപാത്രങ്ങളെല്ലാം ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിലാണ് സാമ്പത്തിക ശാസ്ത്രത്തിൽ ആണ് താരം ബിരുദം എടുത്തിരിക്കുന്നത്. അതിനു ശേഷമാണ് സിനിമാ മേഖലയിൽ സജീവമായി വരുന്നത്. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ ഓരോന്നും ആരാധന മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചതെങ്കിലും തീവണ്ടി എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. ഇതിനിടയിൽ അഭിനയിച്ച കളരി, ലില്ലി,ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. എങ്കിലും 2018ല് പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു. അത്രത്തോളം മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു.

ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ, ഉയരേ, അണ്ടർവേൾഡ്, ആണും പെണ്ണും, എറിഡ എങ്ങനെയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണ് താരമെന്നാണ് ആരാധകർക്കിടയിൽ ഉള്ള സംസാരം.

സിനിമാ മേഖലയിൽ താരം സജീവമായി നിൽക്കുന്നത് പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഈ അടുത്തായി താരം പങ്കെടുക്കുകയുണ്ടായി. താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും വളരെ പെട്ടെന്നാണ് വൈറൽ ആവാറുള്ളത്. താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും എല്ലാം വൈറലാകുന്നത്. എന്തായാലും ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിലുള്ള ഫോട്ടോകളാണ്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരും കാഴ്ചക്കാരനും രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Samyuktha
Samyuktha
Samyuktha
Samyuktha

Leave a Reply

Your email address will not be published.

*