
മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനുസിത്താര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.



ചുരുങ്ങിയ കാലംകൊണ്ട് താരം മലയാളസിനിമയിൽ തനതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



മലയാളത്തനിമയുടെ പ്രതീകം എന്നാണ് താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ സാധാരണയായി പറയുന്നത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരസുന്ദരിയുടെ വീഡിയോ ആരാധകർ ഏട്ടെടുത്തിരിക്കുന്നു.



രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഫോട്ടോസ് ബോംബ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഫഹദ് ഫാസിൽ അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും താരം ബാലതാര വേഷം കൈകാര്യം ചെയ്തു.



ഹാപ്പി വെഡിങ് എന്ന സിനിമയിലെ ഷാഹിന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. മണിയറയിലെ അശോകൻ ആണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച മലയാള സിനിമ. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന 12ത് മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.





