ആദ്യം മെലിഞ്ഞതായിരുന്നു പ്രശ്നം… ഇപ്പോൾ നേരെ മറിച്ചും… നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് മിസ്സ് വേൾഡ് ഹര്‍നാസ് സന്ധു….

in Special Report

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഫോട്ടോഷൂട്ടുകൾ ആണ് എന്നതു പോലെതന്നെ സമൂഹ മാധ്യമങ്ങളിൽ പുറത്തുവരുന്ന വാർത്തകളിൽ മിക്കവയും ബോഡി ഷെയ്മിങ്ങകളാണ്. ശരീരത്തിന്റെ നിറത്തെയും വണ്ണത്തെയും കുറിച്ച് കുറ്റം പറഞ്ഞു പരിഹസിച്ചും ഉള്ള കമന്റുകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ പതിവായിരിക്കുകയാണ് ഇപ്പോൾ. എത്ര നല്ല ഫോട്ടോകൾ പങ്കുവെച്ചാലും സദാചാര വാദികൾ കമന്റുകൾ കൊണ്ടുവരുന്നത് പോലെയാണ് ഇതും.

ഒട്ടുമിക്ക സെലിബ്രേറ്റികൾക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് സത്യമാണ്. മെലിഞ്ഞാലും കുറ്റം തടിച്ചാൽ അതും കുറ്റം എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ. എങ്ങനെയാണെങ്കിലും കുറ്റം പറയാൻ ഒരു കൂട്ടം ആളുകൾ സജ്ജമാണ് എന്ന് ചുരുക്കം. ഒരുപാട് സെലിബ്രിറ്റി സ്റ്റാറ്റസ് കീപ് ചെയ്യുന്നവർ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. പലരും കൃത്യമായ മറുപടിയും കൊടുക്കാറുണ്ട്.

എന്തായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു എത്തിയ വാർത്തയാണ്. തടിച്ചിയെന്ന് ചിലര്‍ വിളിച്ചതിനെ തുടർന്ന് ആണ് ഹർനാസ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ഫോട്ടോകൾ കണ്ടതിനു ശേഷമാണ് വിമർശകർ ഹർനാസ് തടിച്ചു എന്ന പേരിൽ രംഗത്തെത്തിയിരിക്കുന്നത്.

വണ്ണം വച്ചതിന് പിന്നിൽ ആരോഗ്യ പ്രശ്നമാണെന്ന് ഹര്‍നാസ് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സിലിയാക് എന്ന രോഗമാണ് വണ്ണം വയ്ക്കുന്നതിന് കാരണം എന്ന് വളരെ വ്യക്തമായി ഹർനാസ് പറയുന്നുണ്ട്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴിയാണ് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. ചിലരിലുണ്ടാകുന്ന ഗ്ലൂട്ടന്‍ അലര്‍ജി വണ്ണംകുറയ്ക്കാനോ കൂട്ടാനോ സാധ്യതയുണ്ട് എന്നും ഹർനാസ് കൂട്ടിച്ചേർത്തു

ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും  ഇതുകാരണം കഴിക്കാന്‍ പറ്റില്ല എന്നും അതുകൊണ്ടാണ് ഭാരം നിയന്ത്രിക്കാൻ കഴിയാത്തത് എന്നും ഹർനാസ് പറയുന്നു. നേരത്തെ താന്‍ മെലിഞ്ഞതായിരുന്നു പ്രശ്നം. ഇപ്പോള്‍ മറിച്ചും എന്നും ഹര്‍നാസ് പറയാൻ മറന്നിട്ടില്ല. അതായത് ശരീരത്തിലെ ഏത് അവസ്ഥയിലും കുറ്റം പറയാൻ സോഷ്യൽ മീഡിയയിൽ നിറയെ ആളുകൾ ഉണ്ട് എന്ന് തന്നെയാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Harnaaz
Harnaaz
Harnaaz
Harnaaz

Leave a Reply

Your email address will not be published.

*