“കോലോത്തെ തമ്പുരാട്ടി ഇറങ്ങി വന്നതോ..” ഇത് മഞ്ജു തന്നെ ; ചുവപ്പു പട്ടുസാരിയില്‍ തിളങ്ങി മീനാക്ഷി…

in Special Report

മലയാള സിനിമയിൽ ഒരുപാട് സെലിബ്രിറ്റി താരജോഡികൾ ഉണ്ട്. ദിലീപ് കാവ്യ, ബിജു മേനോൻ സംയുക്ത വർമ്മ, ജയറാം പാർവതി, ഇന്ദ്രജിത്ത് പൂർണിമ ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ നസ്രിയ തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്. ഇവരുടെ വാർത്തകൾ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

ഇതേപോലെ ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും ഭാഗ്യ താരജോഡികൾ ആയിരുന്നു ദിലീപ്-മഞ്ജുവാര്യർ. പിന്നീട് ഇവർ വേർപിരിയുകയുണ്ടായി. ശേഷം ദിലീപ് കാവ്യയെ കല്യാണം കഴിക്കുകയും ചെയ്തു. പക്ഷേ ദിലീപ്-മഞ്ജുവാര്യർ ബന്ധത്തിൽ മീനാക്ഷി എന്ന ഒരു കുട്ടിയും അവർക്കുണ്ട്.

മീനാക്ഷി ഇതുവരെ ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. അച്ഛൻ ദിലീപിനോടൊപ്പം ആണ് മീനാക്ഷി ജീവിക്കുന്നത്. എന്തുകൊണ്ട് മഞ്ജുവാര്യരും ആയി അടുക്കുന്നില്ല എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. പലരും പലരീതിയിൽ ഉള്ള കാരണങ്ങൾ ആണ് പറയുന്നത്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ മീനാക്ഷി ദിലീപ് ഒരുപാട് പരിപാടികളിൽ കേന്ദ്രബിന്ദുവായി കാണപ്പെടാറുണ്ട്. മീനാക്ഷിയുടെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്. മീനാക്ഷി കാവ്യ ഒരുമിച്ചുള്ള ഒരുപാട് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ മീനാക്ഷിയുടെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് ഇത് തനി മഞ്ജുവാര്യർ തന്നെയാണ് എന്നാണ്. മഞ്ജുവാര്യരുടെ പഴയകാല ചുവപ്പ് സാരിയുടെ ഫോട്ടോകൾ ഒപ്പം ചേർത്ത് വെച്ച് കൊണ്ടാണ് ഫോട്ടോ പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന കുടുംബമാണ് ദിലീപിന്റേത്. മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ എന്ന നിലയിലും, ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട എന്ന നിലയിലും ദിലീപ് സമൂഹമാധ്യമങ്ങളിൽ പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പുതിയ കേസിൽ അകപ്പെട്ടിരിക്കുകയാണ് ദിലീപ്.

ദിലീപുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട ചർച്ചയാണ് നടിയും ആദ്യ ഭാര്യയുമായ മഞ്ജു വാര്യർ തമ്മിലുള്ള ഡിവോഴ്സ്. ഇതൊരു സമയത്ത് കേരളത്തിൽ ഒട്ടാകെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പലരും ദിലീപിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നത്. പിന്നീട് ദിലീപ് കാവ്യയെ കല്യാണം കഴിച്ചു തോടുകൂടി ദിലീപിനെതിരെ വിമർശനങ്ങൾ അധികരിച്ചു.

Leave a Reply

Your email address will not be published.

*