നടി മോഡൽ ടെലിവിഷൻ അവതാരക ഫാഷൻ ഡിസൈനർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രശസ്ത മലയാള നടൻ ഇന്ദ്രജിത്ത് ന്റെ ഭാര്യയാണ് പൂർണിമ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

ഫാഷൻ ഡിസൈനർ എന്ന നിലയിലാണ് താരം കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുപാട് മോഡൽ ഡ്രസ്സുകൾ താരം പല സെലിബ്രിറ്റികൾക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മഞ്ജുവാര്യർ ഭാവന തുടങ്ങിയവർക്ക് പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്തു കൊടുത്തിട്ടുണ്ട്.

തന്റെ സ്വതസിദ്ധമായ ശൈലി ഡിസൈൻ രംഗത്ത് കൊണ്ടുവരുന്നത് ആണ് പൂർണിമ ഇന്ദ്രജിത്ത് ന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ പൂർണിമ ഒരുക്കുന്ന ഡ്രസ്സിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ലോകം. വെസ്റ്റേൺ മിക്സഡ് കേരള കൾച്ചർ എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എല്ലാത്തിലും വെറൈറ്റി കൊണ്ടുവരിക എന്നത് തന്നെയാണ് പൂർണിമയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.



ഇപ്പോൾ പൂർണിമയുടെ പുതിയ ഡിസൈൻ സാരി ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. സാരി ധരിച്ചിരിക്കുന്നത് മറ്റാരുമല്ല, പ്രാർത്ഥന ഇന്ദ്രജിത്ത് ആണ് പൂർണിമ ഒരുക്കിയ വസ്ത്രം ധരിച്ചിരിക്കുന്നത്. പ്രാർത്ഥന ഇന്ദ്രജിത്ത് പൂർണ്ണിമയുടെ മകളാണ്. സ്കൂളിലെ ഫെയർവെൽ പരിപാടിക്ക് വേണ്ടിയാണ് വസ്ത്രാലങ്കാരം നടത്തിയിരിക്കുന്നത്. പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.



ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് തമിഴിലെ ഒരു സീരിയൽ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഏഷ്യാനെറ്റിലെ ഒരു പരിപാടിയിൽ അവതാരക വേഷത്തിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് താരം മലയാളികൾക്കിടയിലും അറിയപ്പെട്ടു.



ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. 1997 ൽ പുറത്തിറങ്ങിയ കാതലുക്ക് മര്യാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറി. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.



