
മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനുസിത്താര. ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചുരുങ്ങിയ കാലംകൊണ്ട് താരം മലയാളസിനിമയിൽ തനതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരം തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.



മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.
2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും താരം ബാലതാര വേഷം കൈകാര്യം ചെയ്തു. ഫഹദ് ഫാസിൽ, അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ആയിരുന്നു ഒരു ഇന്ത്യൻ പ്രണയകഥ.



നിറഞ്ഞ കയ്യടികളോടെ താരത്തിന് സിനിമകൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചു. ഹാപ്പി വെഡിങ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. മണിയറയിലെ അശോകൻ ആണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച മലയാള സിനിമ. ഒരുപാട് സിനിമ കച്ച് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.



ഏതുവേഷവും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന 12ത് മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം വളരെ മനോഹരമായും പക്വതയും താരം അവതരിപ്പിച്ചത് കൊണ്ടുതന്നെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലും താരത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.



ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മൂക്കയാണ് എന്നും ചെറുപ്പം മുതൽ തന്നെ മമ്മൂക്കയുടെ അഭിനയത്തോട് ഇഷ്ടം തോന്നിയിരുന്നു എന്നും താരം പറയുന്നു.



കഥ പറയുമ്പോൾ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ മമ്മൂക്ക അടുത്തു കൂടെ വന്നു പോയത് പോലെ തോന്നിയിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമയിലേക്ക് വരുമെന്ന് ഒരു ചിന്ത പോലും ഇല്ലാതിരുന്ന കാലമായിരുന്നു അത് എന്നും അതുകൊണ്ടു തന്നെ ഭർത്താവിനോട് പറഞ്ഞ ഒരേയൊരു ആഗ്രഹം ദൂരെ നിന്നു എങ്കിലും മമ്മൂക്കയെ കാണിച്ചു തരണം എന്നാണ് എന്നുമാണ് താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.





