നിങ്ങളുടെ മനസ്സിന്റെ ഷേപ്പ് ആണ് നന്നായിരിക്കേണ്ടത് അല്ലാതെ ബോഡിയുടെ ഷേപ്പ് അല്ല. ലോകസുന്ദരി ഹാർണസ് സന്ദു…

in Special Report

ലോകസുന്ദരിപ്പട്ടം നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഹാർണസ് കൗർ സന്ധു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം വർഷങ്ങൾക്കുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 2021 ലെ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സര ജേതാവാണ് താരം.

താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. കാരണം മറ്റൊന്നുമല്ല., ലോക സുന്ദരി പട്ടം കരസ്ഥമാക്കിയതിനുശേഷം താരത്തിന്റെ ശരീരം വണ്ണം വെക്കുകയുണ്ടായി. പൊതുവേദിയിൽ ഒക്കെ താരം പ്രത്യക്ഷപ്പെടുമ്പോൾ പഴയത് പോലെ മെലിഞ്ഞ ശരീരം ആയിരുന്നില്ല.

അതുകൊണ്ട് തന്നെ ഒരുപാട് പേര് താരത്തെ വിമർശിക്കുകയുണ്ടായി. താരത്തിന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് ഒരുപാട് സെലിബ്രിറ്റികൾ വരെ മുന്നോട്ടുവന്നു. ചുരുക്കിപറഞ്ഞാൽ താരത്തിന് ബോഡി ഷെയ്മിങ് നേരിടേണ്ടിവന്നു. പക്ഷേ ഇത്തരത്തിലുള്ള വിമർശനങ്ങൾക്കെതിരെ താരം ശക്തമായ മറുപടി നൽകുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോ ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു കിടിലൻ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം അതിനു നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

“A shape of your mind is more important than shape of your body” “നിങ്ങളുടെ മനസ്സിന്റെ ഷേപ്പ് ആണ് നന്നായിരിക്കേണ്ടത് അല്ലാതെ ബോഡിയുടെ ഷേപ്പ് അല്ല” എന്ന ക്യാപ്ഷൻ താരം നൽകിയിരിക്കുന്നത്. ഇത് തനിക്കെതിരെ വന്ന വിമർശനത്തിനുള്ള ശക്തമായ മറുപടി എന്നാണ് ആരാധകർ പറയുന്നത്.

ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് കരിയർ ബിൽട് ചെയ്ത താരമാണ് ഹാർണസ് സന്തു. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് സൗന്ദര്യമത്സരം ജേതാവായ താരം അതേവർഷംതന്നെ ഫെമിന മിസ് ഇന്ത്യ സെമി ഫൈനലിസ്റ്റ് ആവുകയും ചെയ്തു. ഒരു സിനിമയിൽ അഭിനയിച്ച താരം പല ടെലിവിഷൻ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.

Harnaaz
Harnaaz

Leave a Reply

Your email address will not be published.

*