ഷാരൂഖ് ഖാൻ അക്ഷയ് കുമാർ പ്രിയങ്ക ചോപ്ര ഇവരെക്കാൾ മികച്ച അവതാരക ഞാനാണ് ! സ്വയം പുകഴ്ത്തി കങ്കണ രണാവത്….

in Special Report

സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമായി മാറുന്ന നടിയാണ് കങ്കണ രണാവത്. തന്റെ അഭിപ്രായങ്ങൾ കൊണ്ട് നിലപാടുകൾ കൊണ്ടും താരം എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. താരത്തിന്റെ അഭിപ്രായങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും തുറന്നുപറയുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് താരം.

രാഷ്ട്രീയ നിലപാടാണ് താരം ഇത്രയധികം വിമർശനങ്ങൾ കേൾക്കാനുള്ള കാരണം. അധികാരത്തിൽ ഉള്ളവരെ സോപ്പിടുന്ന തരത്തിലാണ് താരത്തിന്റെ വിമർശനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മാത്രമല്ല താൻ ഒരു വ്യക്തമായ ദേശീയവാദി എന്നും മറ്റുള്ളവർ അല്ല എന്നും പൂച്ച മനോഭാവത്തോടെ പലരെയും സമീപിക്കുന്ന വ്യക്തിയും കൂടിയാണ് കങ്കണ.

സ്വയം പുകഴ്ത്തി കൊണ്ട് മറ്റുള്ളവരെ ഇകഴ്ത്തുന്ന സ്വഭാവമാണ് കങ്കണയുടെ എന്ന് പലരും വിമർശിക്കാറുണ്ട്. അതിന്റെ നേരിട്ടുള്ള ഒരു തെളിവാണ് ഇപ്പോൾ വീണ്ടും നമുക്ക് കാണാൻ സാധിക്കുന്നത്. താരം സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സ്വയം പുകഴ്ത്തി കൊണ്ട് മറ്റുള്ളവരെ താഴ്ത്തുന്ന രൂപത്തിലുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറി അപ്‌ലോഡ് ചെയ്തത്.

ഇപ്രാവശ്യം താരം പലരെയും താഴ്ത്തി കാണിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. അവതാരക എന്ന നിലയിൽ താരം പലരെയും തന്നെക്കാൾ താഴെ എന്ന് തുറന്നു പറയുന്നുണ്ട്. ബോളിവുഡ് സിനിമയിലെ പല മുൻനിര നടീനടന്മാരെ കാൾ അവതരണ രംഗത്ത് താനാണെന്ന് മികച്ചത് എന്ന് താരം ബൂസ്റ്റ്‌ ചെയ്യുന്നുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ഇങ്ങനെയാണ്.

ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ റൺവീർ സിംഗ് പ്രിയങ്ക ചോപ്ര ഇവരെക്കാൾ മികച്ച അവതാരകയാണ് ഞാൻ. അവർക്ക് ഒരുപക്ഷേ സക്സസ്സ്ഫുൾ കരിയർ ഉണ്ടായേക്കാം. പക്ഷേ ഹോസ്റ്റിംഗ് എന്ന നിലയിൽ അവർ പരാജിതരാണ്. അമിതാബച്ചൻ, സൽമാൻ ഖാൻ, പിന്നെ കങ്കണ റണാവത് എന്നിവരാണ് മികച്ച അവതാരകൻമാർ എന്ന് താരം സ്വയം പുകഴ്ത്തി പോസ്റ്റ് ചെയ്യുകയായിരുന്നു.

പലരും താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വരികയും ചെയ്തു. ലോക്കപ്പ് എന്ന ടിവി റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് താരമാണ്. ഇതിന്റെ അവതരണ മികവാണ് താരം സ്വയം ബൂസ്റ്റ്‌ ചെയ്തു പോസ്റ്റ് ചെയ്തത്. വാർത്തകളിലും സോഷ്യൽ മീഡിയകളിലും താരത്തിന്റെ ഈ പോസ്റ്റ് നിറഞ്ഞുനിൽക്കുന്നുണ്ട്.

Kangana
Kangana
Kangana

Leave a Reply

Your email address will not be published.

*